Posted On
date_range Updated On
date_range ഉത്തരാഖണ്ഡ് ദുരന്തം: മരണസംഖ്യ 40 ആയി; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 40 ആയി. രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. തപോവനിലെ ടണിൽ 25 മുതൽ 35 പേർ വരെ കുടങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തപോവനിലെ പ്രധാന തുരങ്കത്തിൽ നിന്നാണ് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനം ഇനിയും തുടരുമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പറഞ്ഞു.
രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ തപോവൻ ടണലിലെ രക്ഷപ്രവർത്തനം ത്വരിതഗതിയിലാക്കിയെന്ന് ജില്ല മജിസ്ട്രേറ്റ് സ്വാതി ബഡോറിയ പറഞ്ഞു. 30 പേരെങ്കിലും ടണലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് സൂചനയെന്നും ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.