ഡൽഹിയിൽ വൃദ്ധസദനത്തിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ വൃദ്ധസദനത്തിൽ തീപിടിച്ച് രണ്ട് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 5:15നാണ് സംഭവം. സ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാല് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags:    
News Summary - 2 killed as fire engulfs nursing home in Delhi's Greater Kailash area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.