മക്ഡോണാൾഡ്സിൽ നിന്ന് ബർഗർ കഴിച്ചയാൾക്ക് രോഗബാധ

നോയിഡ: മക്ഡോണാൾഡ്സിൽ നിന്നും ബർഗർ കഴിച്ചയാൾക്ക് രോഗബാധ. നോയിഡയിലെ സെക്ടർ 18ലെ ഔട്ട്‍ലെറ്റിൽ നിന്നും ഭക്ഷണം കഴിച്ചയാൾക്കാണ് രോഗബാധയേറ്റത്. നോയിഡയിലെ തന്നെ സെക്ടർ 104ലെ ​തിയോബ്രോമ ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച സ്ത്രീക്കും രോഗബാധയേറ്റിട്ടുണ്ട്. രണ്ടിടത്ത് നിന്നും ഭക്ഷ്യസുരക്ഷവകുപ്പ് സാമ്പിളുകൾ ശേഖരിച്ചു.

ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പോർട്ടൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി. നോയിഡയിലെ മക്ഡോണാൾഡ്സ് ഔട്ട്‍ലെറ്റിൽ നിന്നും ബർഗറും ഫ്രഞ്ച് ഫ്രൈസും കഴിച്ചയാൾക്കാണ് രോഗബാധയുണ്ടായത്. പരാതിയിൽ ഉടൻ തന്നെ നടപടിയെടുത്ത ഭക്ഷ്യസുരക്ഷ വകുപ്പ് ഔട്ട്‍ലെറ്റിലെത്തി സാമ്പിളുകൾ ശേഖരിച്ചു.

മക്ഡോണാൾഡ്സിനെതിരെ ഓൺലൈൻ പോർട്ടലിലൂടെയാണ് പരാതി ലഭിച്ചത്. ആലു ടിക്കി ബർഗറും ഫ്രഞ്ച് ഫ്രൈസും കഴിച്ചയാൾ അസുഖബാധിതനാവുകയായിരുന്നു. ഔട്ട്‍ലെറ്റിൽ നിന്നും പാം ഓയിൽ, ചീസ്, മയോണൈസ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ അർച്ചന ധീര പറഞ്ഞു.

നോയിഡയിലെ സെക്ടർ 104ലെ ​തിയോബ്രോമ ബേക്കറിയിൽ നിന്നും കേക്ക് കഴിച്ച സ്ത്രീക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കറിയിലെത്തി പൈനാപ്പിൾ കേക്കിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി ലബോറിട്ടറിയിലേക്ക് അയച്ചുവെന്ന് അർച്ചന ധീര പറഞ്ഞു. പരിശോധനക്ക് ശേഷം രണ്ട് സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - 2 Fall Ill After Having Food From Noida McDonald's, Theobroma, Probe On

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.