റോപ് വേയിൽ കേബ്ൾ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് മരണം; കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം -വിഡിയോ

റോപ് വേയിൽ കേബ്ൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ഡിയോഗർ ജില്ലയിലാണ് അപകടം.

ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ട്രിക്കൂട്ട് ഹിൽസിലെ റോപ്വേയിലാണ് ഞായറാഴ്ച വൈകീട്ട് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് 12 ​കേബ്ൾ കാറുകൾ റോപ് വേയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവയിൽ കുടുങ്ങിക്കിടക്കുന്ന 48 ആളുകൾക്കായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളു​പയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

സാ​​ങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അപകടമുണ്ടായ ഉടനെ റോപ് വേ ഒാപറേറ്റർമാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റോപ്‌വേകളിൽ ഒന്നാണ് ട്രികൂട്ട് റോപ്‌വേ. ഈ റോപ്‌വേക്ക് 766 മീറ്റർ നീളമുണ്ട്. മലയുടെ ഉയരം 392 മീറ്ററാണ്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 25 കേബ്ൾ കാറുകളാണ് ഇവിടെയുള്ളത്.


Tags:    
News Summary - 2 Dead In Jharkhand Cable Car Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.