ഡൽഹിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം; രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ചെരിപ്പ് ഫാക്ടറിയിൽ തീപ്പിടിത്തിൽ രണ്ടുപേർ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മൂന്നുപേരെ രക്ഷപ്പെടുത്തിയതാണ് റിപ്പോർട്ടുകൾ. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

തീപ്പിടിത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തേക്ക് അഗ്നി രക്ഷാ സേനയുടെ 10 യൂനിറ്റുകൾ എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 2 Dead In Fire At Delhi Factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.