ഡ്രൈവിങ് അറിയാത്തയാൾ ഓടിച്ച ജീപ്പ് വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി രണ്ടു മരണം

ഭോപാൽ: ഡ്രൈവിങ് അറിയാത്തയാൾ ഓടിച്ച ജീപ്പ് വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് അപകടം. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി.

രാത്രി ഷ്യാംപൂരിൽനിന്നും ഖത്തോര ഗ്രാമത്തിലെത്തിയതായിരുന്നു വിവാഹ ഘോഷയാത്ര. സംഘത്തിനൊപ്പം ചെറിയ അകലത്തിൽ മെല്ലെ നീങ്ങുകയായിരുന്നു ജീപ്പ്. ഇതിനിടയിലാണ് ഡ്രൈവർക്ക് ഘോഷയാത്രയിലെ അതിഥികൾക്കൊപ്പം ഡാൻസ് ചെയ്യാൻ ആഗ്രഹമുദിച്ചത്.

ഇതോടെ ഇയാൾ ഡ്രൈവിങ് അറിയാത്ത ആളെ സീറ്റിൽ പിടിച്ചിരുത്തി ജീപ്പിൽ നിന്ന് ഇറങ്ങിപ്പോയി. അടുത്ത നിമിഷം ജീപ്പ് മുന്നിലെ ഘോഷയാത്രയിലേക്ക് വേഗത്തിൽ പാഞ്ഞു കയറുകയായിരുന്നെന്ന് ഇന്ദാർ പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - 2 Dead After Jeep Rams Into Wedding Procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.