കോവിഡ്​ ബാധിച്ച രണ്ട്​ തടവുകാർ പരിചരണ കേന്ദ്രത്തിൽനിന്ന്​ ‘മുങ്ങി’

മുംബൈ: രോഗം സ്ഥിരീകരിച്ച്​ ചികിത്സയിലായിരുന്ന രണ്ട്​ തടവുകാർ മഹാരാഷ്​ട്ര ഔറംഗബാദിലെ കോവിഡ്​ കെയർ സ​െൻററിൽ നിന്ന്​ രക്ഷപ്പെട്ടു.

കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഹർസുൽ ജയിലിൽ നിന്ന്​ ഇവിടെ കൊണ്ടുവന്ന പാർപ്പിച്ചിരുന്ന സയ്യിദ്​ സെയ്​ഫ്​, അക്രം ഖാൻ എന്നിവരാണ്​ രക്ഷപ്പെട്ടത്​. ബീഗംപുര പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​തെന്നും ഇവർക്കായി തെരച്ചിൽ ഉൗർജിതമാക്കിയെന്നും ഉന്നത ​പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. ഒരു ജയിൽ ജീവനക്കാരനെ സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​.

ഇവരടക്കം 29 പേരെയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ജയിലിൽനിന്ന്​ കൊണ്ടുവന്നത്​. സെയ്​ഫ്​ വഞ്ചനക്കുറ്റത്തിനും അക്രം ഖാൻ കൊലക്കുറ്റത്തിനുമാണ്​ ശിക്ഷ​ അനുഭവിക്കുന്നത്​. ഇരുവരും ഔറംഗബാദ്​ സ്വദേശികളാണ്​.

ഞായറാഴ്​ച രാത്രി 10.45ഓടെയാണ്​ ഇരുവരും രക്ഷപ്പെടുന്നത്​. ജനലി​​െൻറ ഗ്രില്ലുകൾ വളച്ച ശേഷം ബെഡ്​ഷീറ്റുകൾ കൂട്ടിക്കെട്ടി കയർ പോലെയുണ്ടാക്കിയാണ്​ ഇവർ പുറത്തുവന്നത്​. സംവം അറിഞ്ഞയുടൻ അധികൃതർ തെര​ച്ചിൽ നടത്തിയെങ്കിലും ഇരുളി​​െൻറ മറവിലൂടെ ഇവർ രക്ഷപ്പെടുകയായിരുന്നു. രണ്ട്​ ഷിഫ്​റ്റിലായി 14 ജയിൽ ജീവനക്കാരാണ്​ ഇവിടെ കാവൽ നിന്നിരുന്നത്​. 
  

Tags:    
News Summary - 2 coronavirus positive prisoners escape from Covid care centre in Maharashtra's Aurangabad -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.