Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലൂടെ മോദിക്കും യോഗിക്കുമെതിരെ അധിക്ഷേപം; രണ്ടുപേർ അറസ്റ്റിലായതായി പൊലീസ്
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച രണ്ടുപേർ പിടിയിലായതായി യു.പി പൊലീസ്. ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ് നടപടി.
പ്രകാശ് വർമ, രമേശ് യാദവ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. ഉത്തർപ്രദേശ് ബല്ലിയയിലെ ഷേർ ഗ്രാമവാസികളാണ് പ്രകാശും രമേശും. സെപ്റ്റംബർ 23നാണ് ഇരുവരും ബി.ജെ.പി നേതാക്കൾക്കെതിരെ വിഡിയോ പുറത്തുവിട്ടത്.
ഇരുവരുടെയും വിഡിയോകൾ ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയിൽ പങ്കുവെച്ചിരുന്നു. കൂടാതെ ഇവ വൈറലാകുകയും ചെയ്തു. തുടർന്നാണ് ഇരുവർക്കുമെതിരെ പരാതി ലഭിച്ചതെന്നും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.