ന്യൂഡൽഹി: രാജീവ് ഗാന്ധിയെ 1984െല സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തിയ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. സിഖ് വിരുദ്ധ കലാപം ഉയർത്തുന്നവരാണ് 120 സിഖ് മത ഗ്രന്ഥങ്ങൾ കത്തിച്ചതെന് ന് അമരീന്ദർ സിങ് പറഞ്ഞു.
ബാദൽ സർക്കാറിന്‍റെ കാലത്ത് സിഖ് ഗ്രന്ഥങ്ങൾ കത്തിച്ചവരാണ് സിഖ് കൂട്ടക്കൊല ഇപ്പോൾ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. ഇതിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുൽവാമയും ബാലകോട്ടും അല്ല ജനങ്ങളുടെ പ്രശ്നം. മോദിയുടെ ദേശീയതയല്ല പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടത്. മോദി പറയുന്ന ദേശീയത രാജ്യത്തെ മതേതരത്വം തകർക്കും. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിലെ ജനങ്ങൾക്ക് യുദ്ധം വേണ്ടെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
പഞ്ചാബിലെ 13 ലോക്സഭ സീറ്റിലും കോൺഗ്രസ് ജയിക്കും. ദേശീയ പ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. മോദി ശക്തനായ നേതാവാണെന്ന് കരുതുന്നുണ്ടോ എന്നും പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.