കോടതിയിൽ പ്രതി വെടിയേറ്റ്​ മരിച്ച സംഭവം: 18 പൊലീസുകാർക്ക്​ സസ്​പെൻഷൻ

ലഖ്​നോ: ഉത്തർപ്രദേശിലെ ബിജിനോറിൽ കൊലക്കേസ്​ പ്രതി കോടതിമുറിയിൽ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ 18 പൊലീസുക ാർക്ക്​ സസ്​പെൻഷൻ. ഇരട്ടക്കൊല കേസിലെ പ്രതി ഷാനവാസ്​ അൻസാരിയാണ്​ കോടതിയിൽ വെച്ച്​ വെടിയേറ്റ്​ മരിച്ചത്​.

ജയിലിൽ നിന്ന്​ കോടതിയിലെത്തിച്ച പ്രതിയെ മൂന്നംഗ സംഘം വെടിവെച്ച്​ കൊല്ലുകയായിരുന്നു. ബിജിനോറിലെ ജില്ലാകോടതിയിൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റിന്​ മുമ്പാകെയാണ്​ സംഭവം നടന്നത്​. ​അക്രമികളെ പൊലീസ്​ കോടതി പരിസരത്ത്​ വെച്ച്​ ത​ന്നെ പിടികൂടി.

വെടിവെപ്പ്​ സമയത്ത്​ ജഡ്​ജിയും ​േകാടതി ജീവനക്കാരും തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്​. മുറിക്കുള്ളിൽ ഉണ്ടായിരുന്നവർ വെടിയേൽക്കാതിരിക്കാൻ തറയിൽ കിടക്കുകയായിരുന്നുവെന്ന്​ അഭിഭാഷകർ മൊഴി നൽകിയിരുന്നു. കോടതിക്കുള്ളിൽ ഉണ്ടായ വെടിവെപ്പ്​ പൊലീസി​​െൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്​ചയാണെന്ന്​ കണ്ടെത്തി. ഇതെ തുടർന്നാണ്​ പൊലീസുകാർക്കെതിരായ നടപടി.

കൊല്ലപ്പെട്ട ഷാനവാസ്​ അൻസാരി ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ ഹാജി അഹ്​സൻ ഖാനെയും മരുമകനെയും ​കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്​. മേയ്​ 29 നാണ്​ ഹാജി അഹ്​സൻ ഖാനും മരുമകനും ബിജിനോറിലെ നാജിബാബാദിലുള്ള ഓഫീസിൽ വെച്ച്​ വെടിയേറ്റ്​ മരിച്ചത്​.

Tags:    
News Summary - 18 Cops Suspended After Murder Accused Shot Dead Inside Courtroom In UP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.