കോവിഡ്: ഉദ്ദവ് താക്കറെയുടെ സുരക്ഷാ സംഘം നിരീക്ഷണത്തിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷാ സംഘത്തിലെ 160ഓളം പേർ കോവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത് തിൽ. പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകൾ അയച്ചിരിക്കുകയാണ്.

താക്കറെയുടെ വസതിയായ മാതോശ്രീക്ക് സമീപത്തെ ഒ രു ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയത്.

കോവിഡ് സ്ഥിരീകരിച്ച ചായക്കടക്കാരനുമായി ഇടപഴകിയവരാണ് നിരീക്ഷണത്തിലുള്ളതെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് ആശങ്കക്ക് വകയില്ല. നടപടിക്രമങ്ങളുടെ ഭാഗമായാണ് സുരക്ഷാ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയതെന്നും ഇവർ അറിയിച്ചു.

സംഭവത്തെ തുടർന്ന്, മാതോശ്രീയിലെ മുഴുവൻ ജീവനക്കാരെയും മാറ്റി നിയമിച്ചു. ഇവരുടെ ശരീരതാപനില ദിവസവും പരിശോധിക്കും.

അതേസമയം, കോവിഡ് സ്ഥിരീകരിച്ച ചായക്കടക്കാരനുമായി അടുത്ത് ഇടപഴകിയ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആറുമാസം പ്രായമായ കുട്ടിയും ഉൾപ്പെടും.

Tags:    
News Summary - 160 members of Uddhav Thackeray’s security team quarantined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.