അമ്മ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകിയില്ല; പതിനാറുകാരി ജീവനൊടുക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അമ്മ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകാത്തതിന് പതിനാറുകാരി ആത്മഹത്യ ചെയ്തു. ഡെറാഡൂണിലെ ദാദാ ലഖോണ്ടിലാണ് സംഭവം. ഇഷ്ടഭഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലി പെൺകുട്ടി അമ്മയുമായി വഴക്കിട്ടെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

അത്താഴത്തിന് ഉണ്ടാക്കിയ ഭക്ഷണം കുട്ടിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. കഴിക്കാൻ വിസമ്മതിച്ച കുട്ടി, ഇഷ്ടഭക്ഷണം പാകം ചെയ്യാത്തതിന് അമ്മയുമായി വഴക്കിട്ടു. പിന്നാലെ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പെൺകുട്ടി മുറിയിൽനിന്നു പുറത്തിറങ്ങിയില്ല.

സംശയം തോന്നിയ വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ പെൺകുട്ടി മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - 16-year-old girl dies after mother doesn’t cook favourite food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.