കോവിഡ്​ 19: രാജ്യത്ത്​ 15 ലബോറട്ടറികൾ തുടങ്ങിയെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ വൈറസ്​ പടരുന്ന സാഹചര്യത്തിൽ 15 പുതിയ ലബോറട്ടറികൾ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമ ന്ത്രി ഹർഷവർധൻ. ലോക്​സഭയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

പൂണെയിലെ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജി ലാബായിരിക്കും ആസ്​ഥാനം. പുതുതായി 15 ലാബുകൾക്ക്​ കൂടി അംഗീകാരം നൽകി. ഇവിടെ കൊറോണ സാമ്പിളുകൾ പരിശോധിക്കാം. നിലവിൽ 51 ലാബുകൾ രാജ്യത്ത്​ പ്രവർത്തന സജ്ജമാണ്​. സാമ്പിളുകൾ ശേഖരിക്കുന്നതിനായി 56 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്​ - മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത്​ കോവിഡ്​ 19 ബാധിതരുടെ എണ്ണം 73ആയി ഉയർന്നു. ഇതിൽ 17 ​പേർ വിദേശികളാണ്​. കേരളത്തിൽ 17 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. മഹാരാഷ്​ട്രയിൽ 11 പേർക്കും യു.പിയിൽ 10 പേർക്കും രോഗം സ്​ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - 15 laboratories started for coronavirus tests: Union Health Minister -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.