കൊൽക്കത്ത: പശ്ചിമബംഗാളിൽ മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ജൽപായ്ഗുരി ജില്ലയിലെ ധൂപ്ഗുരി നഗത്തിൽ ചൊവ്വാഴ്ച രാത്രിേയാടെയാണ് അപകടം.
മരിച്ചവരിൽ രണ്ടു പുരുഷൻമാരും ആറ് സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടും. വിവാഹചടങ്ങിന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച മറച്ചതിനെ തുടർന്ന് റോഡ് കാണാൻ സാധിക്കാത്തതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.
18പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.