ന്യൂഡൽഹി: എയർ ഇന്ത്യ വിമാനപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ‘1206’ എന്നത് ഒരിക്കലും വെറുമൊരു നമ്പർ ആയിരുന്നില്ല. രൂപാണിയുടെ പൊതു, സ്വകാര്യ ജീവിതത്തിൽ എക്കാലവും ഈ നമ്പർ ഉണ്ടായിരുന്നു. ഒടുവിൽ ഇതേ അക്കങ്ങൾ വരുന്ന ഡേറ്റ്, ‘12-06’ വിധിയുടെ ക്രൂരമായ വഴിത്തിരിവിൽ അദ്ദേഹത്തിന്‍റെ മരണ ദിവസമായി മാറി.
രൂപാണിയുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളെല്ലാം ‘1206’ ആയിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യകാല സ്കൂട്ടറിലും മുഖ്യമന്ത്രിയായപ്പോൾ ഔദ്യോഗിക കാറിലുമെല്ലാം ഈ നമ്പർ ഉണ്ടായിരുന്നു.
ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനായിരുന്നു രൂപാണി എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ചത്. 2D സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്.
അഹ്മദാബാദ്: എയർ ഇന്ത്യ വിമാനപകടത്തിൽ മരിച്ച ഡോക്ടർ ദമ്പതികളുടെയും മൂന്ന് കുഞ്ഞുങ്ങളുടെയും അവസാന സെൽഫി നൊമ്പരമാകുന്നു. ഉദയ്‌പൂരില്‍ നിന്നുള്ള ഡോ. പ്രതീക് ജോഷിയും ഭാര്യ ഡോ. കോനി വ്യാസും അഞ്ച് വയസ്സുള്ള ഇരട്ട ആൺകുട്ടികളായ പ്രദ്യുത്, നകുൽ, എട്ട് വയസ്സുള്ള മകൾ മിറായ എന്നിവരാണ് സെല്‍ഫിയിലുള്ളത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കുടുംബം സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തതായിരുന്നു.
പ്രതീക് ജോഷിക്കും കോനി വ്യാസിനും എതിർവശത്തെ സീറ്റുകളിലാണ് കുഞ്ഞുങ്ങളിരിക്കുന്നത്. ലണ്ടനിൽ താമസമാക്കാനുള്ള യാത്രയിലായിരുന്നു കുടുംബം. സെല്‍ഫിയില്‍ നോക്കി ചിരിക്കുന്ന ആ കുഞ്ഞുങ്ങളുടെ ചിത്രം എല്ലാവരിലും വേദനയുണർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.