Representative Image

മുംബൈയിൽ 12​ മലയാളി നഴ്​സുമാർക്കു കൂടി കോവിഡ്

മുംബൈ: നഗരത്തിലെ വൊഖാർഡ് ആശുപത്രിയിൽ 12 മലയാളി നഴ്‌സുമാർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. മലയാളികളടക്കം 15 നഴ്സു മാരുടെയും ഡോക്ടറുടെയും രോഗം സ്ഥിരീകരിച്ച റിപ്പോർട്ട് വ്യാഴാഴ്ച വൈകീട്ടാണ് ലഭിച്ചത്. തുടർന്ന് ഇവരെ ചികിത്സക് കായി സെവൻഹിൽസ് ആശുപത്രിയിലേക്ക് മാറ്റി.

ഇതോടെ വൊഖാർഡ് ആശുപത്രിയിൽ മാത്രം കോവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 62 ആയി. നഗരത്തിലെ ഭാട്ടിയ, ബ്രീച്കാണ്ടി, ജസ്‌ലോക് ആശുപത്രികളിലെ 12ഓളം മലയാളി നഴ്സുമാർക്ക്​ നേരത്തെ കോവിഡ് ബാധിച്ചിരുന്നു. പുനെയിലെ റൂബി ഹാൾ ആശുപത്രിയിലും രണ്ട് മലയാളി നഴ്സുമാർക്ക് രോഗമുണ്ട്​. ഇവരിൽ ഒരാളുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇതോടെ കോവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 74 ആയി.

ചേരിപ്രദേശങ്ങളിലും മറ്റും പരക്കെ നടത്തിവരുന്ന കോവിഡ്​ പരിശോധന നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു. കോവിഡ്​ ബാധിച്ചവരുമായി ബന്ധമുള്ളവരെ നിരീക്ഷത്തിലാക്കിയ ശേഷം അതീവ സാധ്യതയുള്ളവരെ മാത്രമെ ഇനി പരിശോധിക്കുകയുള്ളൂ. പരക്കെയുള്ള പരിശോധന ഫലപ്രദമല്ലാത്തതാണ്​ ഇതിന്​ കാരണമായി പറയുന്നത്​.

മുംബൈയിൽ​ 43,249 പേർ വീടുകളിലും 3271 പേർ സർക്കാർ കേന്ദ്രങ്ങളിലും ക്വാറന്‍റീനിലുണ്ട്​. ഇവരിൽ 8219 പേർ അതീവ സാധ്യത പട്ടികയിലാണ്​.

Tags:    
News Summary - 12 more malayali nurse infected covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.