പശ്ചിമ ബംഗാളിൽ 107 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരും -മുകുൾ റോയ്

കൊൽക്കത്ത: കർണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ പശ്ചിമ ബംഗാളിലും ഓപറേഷൻ താമര നടപ്പാക്കുമെന്ന സൂചനയുമായി ബി.ജെ. പി നേതാവ് മുകുൾ റോയ്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, കോൺഗ്രസ് പാർട്ടികളിൽ നിന്നായി 107 എം.എൽ.എമാർ ഉടൻ ബി.ജെ.പിയിൽ ചേരുമെന ്ന് മുകുൾ റോയ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എം.എൽ.എമാർ രാജിക്ക് തയാറെടുത്തെന്നും ഇവർ ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയാണെന്നും മുകുൾ റോയ് പറഞ്ഞു. മുൻ കേന്ദ്ര മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന മുകുൾ റോയ് രണ്ട് വർഷം മുമ്പാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ 294 സീറ്റുകളിൽ 211 സീറ്റും തൃണമൂൽ കോൺഗ്രസ് നേടിയിരുന്നു. ബി.ജെ.പിക്ക് മൂന്നും കോണ്‍ഗ്രസിന് 44ഉം ഇടതുപാര്‍ട്ടികള്‍ക്ക് 32 സീറ്റുമാണുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകൾ നേടി ബി.ജെ.പി വൻ മുന്നേറ്റം നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന് 22 സീറ്റാണ് ലഭിച്ചത്.

Tags:    
News Summary - 107 mlas to join bjp in west bengal says mukul roy -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.