10,000 അർധസൈനികരെ കശ്​മീരിൽ നിന്നും പിൻവലിക്കും

ന്യൂഡൽഹി: 10,000 അർധസൈനികരെ ജമ്മുകശ്​മീരിൽ നിന്ന്​ പിൻവലിക്കുന്നു. ബുധനാഴ്​ച വൈകുന്നേരമാണ്​ ഇതുമായി ബന്ധപ്പെട്ട്​ കേ​ന്ദ്രസർക്കാറിൻെറ ഉത്തരവിറങ്ങിയത്​. ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്നാണ്​ കേന്ദ്രം അധിക സേനാവിന്യാസം നടത്തിയിരുന്നത്​.

അധിക സേനാവിന്യാസം തുടരണോയെന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തുടർന്നാണ്​ 100 കമ്പനി സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്​. സെൻട്രൽ റിസർവ്​ ​പൊലീസ്​, സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റ്​ ഫോഴ്​സ്​, ബോർഡർ സെക്യൂരിറ്റി ഫോഴ്​സ്​, സശസ്​ത്ര സീമ ബെൽ എന്നിവ​യെയാണ്​​ പിൻവലിക്കുക.

സൈനികരെ ഡൽഹിയിലേക്കും മറ്റ്​ സ്ഥലങ്ങളിലേക്കും വ്യോമമാർഗം മാറ്റുന്നതിനുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താൻ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 10 കമ്പനി അർധ സൈനികരെ കഴിഞ്ഞ മെയിൽ കേന്ദ്രസർക്കാർ കശ്​മീരിൽ നിന്ന്​ പിൻവലിച്ചിരുന്നു.

Tags:    
News Summary - 10,000 Troops To Be Immediately Withdrawn From Jammu And Kashmir: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.