റീല്‍സ് കാണുന്നതിനിടെ കുഴഞ്ഞുവീണ പത്ത് വയസുകാരൻ മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടർമാർ

ലഖ്നോ: റീൽസ് കാണുന്നതിനിടെ കുഴഞ്ഞുവീണ പത്ത് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ധനൗര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുജെല ചാക്ക് ഗ്രാമത്തിലാണ് സംഭവം.

ദിവസങ്ങൾക്ക് മുമ്പ് വൈകുന്നേരം അഞ്ചോടെ കട്ടിലിൽ ഇരുന്ന് റീൽസ് കാണുകയായിരുന്നു നാലാം ക്ലാസ് വിദ്യാർഥിയായ മായങ്ക്. വീട്ടുകാരെല്ലാം ജോലിത്തിരക്കിലായിരുന്നു. പെട്ടെന്ന് കുട്ടി കട്ടിലിൽ കുഴഞ്ഞുവീണു. ഇതുകണ്ട് വീട്ടുകാർ ഉടൻ കുട്ടിയെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. തുടർന്ന് ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.

കുട്ടിയുടെ പൾസ് അടക്കം പരിശോധിച്ച ഡോക്ടർമാർ കുട്ടി മരിച്ചതായി കുടുംബത്തെ അറിയിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന കുടുംബം സംസ്കാരം നടത്തുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്താതെ അന്ത്യകർമങ്ങൾ നടത്തിയതിനാൽ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പ

ത്തുവയസുകാരന്‍റെ മരണത്തിൽ ഗ്രാമമാകെ ഞെട്ടലിലാണ്. കർഷകനായ ദീപക് കുമാറിന്‍റെയും പുഷ്പ ദേവിയുടെയും മൂത്ത മകനാണ് മായങ്ക്. പോസ്റ്റ്‌മോർട്ടം നടത്താത്തതിനാൽ പലവിധ കിംവദന്തികളാണ് മരണത്തെക്കുറിച്ച് പ്രചരിക്കുന്നത്. 

Tags:    
News Summary - 10-year-old dies of heart attack while watching reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.