അറസ്റ്റിലായ കർഷകർക്ക് രണ്ടു ലക്ഷം രൂപ; കേന്ദ്രവുമായി തുറന്ന പോരിനൊരുങ്ങി പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തിലെ കർഷക സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച കർഷകർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത് അറസ്റ്റിലായ 83 കര്‍ഷകര്‍ക്കാണ് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുവഴി കേന്ദ്രത്തിനെതിരെ തുറന്ന പോരിന് വഴിതുറന്നിരിക്കുകയാണ്.

കാര്‍ഷിക പ്രതിഷേധത്തില്‍ പങ്കെടുത്ത് ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നൽകാൻ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയാണ് അറിയിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് തന്‍റെ സർക്കാർ പിന്തുണ പ്രഖ്യാപിക്കുന്നതായി ഛന്നി അറിയിച്ചു.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ സംഘർഷത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാര്‍ തങ്ങളുടെ പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു. തുടർന്ന് ഡൽഹി പൊലീസ് സമരക്കാർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്. 

Tags:    
News Summary - ₹ 2 Lakh For Every Protester Arrested In Delhi Tractor Rally: Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.