ഒന്നേകാൽ ലക്ഷം ബുക്കിങുമായി 2020 മോഡൽ ഹ്യുണ്ടായ് ക്രെറ്റ കുതിക്കുന്നു. പുതിയ തലമുറ ക്രെറ്റ വിപണിയിലെത്തിയതിനുശേഷം 1,15,000 യൂനിറ്റ് ബുക്കിങ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയാണ് അറിയിച്ചത്. ഈ വർഷം മാർച്ചിലാണ് വാഹനം വിൽപ്പനയ്‌ക്കെത്തിയത്. എസ്‌യുവി വിഭാഗത്തിലെ ഹ്യൂണ്ടായിയുടെ വിപണി വിഹിതം 2020 ജനുവരി-സെപ്റ്റംബർ കാലയളവിൽ 26 ശതമാനമായിട്ടുണ്ട്.
മൊത്തത്തിലുള്ള ബുക്കിങ് പരിശോധിച്ചാൽ ഡീസൽ വേരിയൻറാണ് കൂടുതൽ വിറ്റഴിഞ്ഞതെന്ന് കാണാം. 60:40 ആണ് ഡീസൽ-പെട്രോൾ വിൽപ്പന അനുപാതം. ഹ്യൂണ്ടായുടെ ഡിജിറ്റൽ സെയിൽസ് പ്ലാറ്റ്‌ഫോമായ 'ക്ലിക്ക് ടു ബൈ' വഴി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വവാഹനവും ക്രെറ്റയാണ്. 'ബ്ലൂ ലിങ്ക്' കണക്ടിവിറ്റി അവതരിപ്പിച്ചശേഷം അത്തരം വേരിയൻറുകൾക്ക് ശ്രദ്ധേയമായ പ്രതികരണമാണ് ലഭിച്ചതെന്നും കമ്പനി അധികൃതർ പറയുന്നു. ബ്ലൂ ലിങ്ക് കണക്റ്റഡ് എസ്‌യുവികൾക്ക് 25,000 ബുക്കിങുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹ്യൂണ്ടായിയുടെ പുതിയ 1.4 ലിറ്റർ കാപ്പ ടർബോ ജിഡി പെട്രോൾ എഞ്ചിനാണ് ജനപ്രീതിയിൽ ഒന്നാമത്. 7 ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) ആണ് ഇൗ വാഹനത്തിന്. 3 വർഷം / പരിധിയില്ലാത്ത കിലോമീറ്റർ അല്ലെങ്കിൽ 4 വർഷം / 60,000 കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം / 50,000 കിലോമീറ്റർ എന്നിവ ഉൾപ്പെടുന്ന 'വണ്ടർ വാറൻറി ഓപ്ഷനുകളാണ്' എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 2015 ലാണ് ഹ്യൂണ്ടായ് ക്രെറ്റയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം എസ്‌യുവി സെഗ്‌മെൻറിൽ തേൻറതായ ഇടം കണ്ടെത്താൻ വാഹനത്തിനായി. 2015 ൽ വിപണിയിലെത്തിയശേഷം 5,20,000 ക്രെറ്റകൾ വിറ്റഴിക്കാനായത് വലിയ വിജയമായാണ് കമ്പനി കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.