പ്രതീകാത്മക ചിത്രം
രാജ്യത്തെ മികച്ച വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ ഡെമോ വാഹനങ്ങൾക്ക് 2025ലെ ഏറ്റവും മികച്ച ഓഫർ പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശിലെ പ്രമുഖ ടാറ്റാ മോട്ടോഴ്‌സ് ഡീലറായ ജാസ്പർ ടാറ്റ (Jasper Tata). ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിച്ചിരുന്ന കാറുകൾ വിറ്റഴിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ ഒരുങ്ങുന്നത്. വിജയവാഡ, ഭീമവാരം, ഗുണ്ടൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഷോറൂമുകളിൽ നിന്നും തെരഞ്ഞെടുത്ത മോഡലുകൾ സ്വന്തമാക്കുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും.
ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ നിരയിലെ നെക്സോൺ, പഞ്ച്, ടിയാഗോ ഇ.വി തുടങ്ങിയ ജനപ്രിയ മോഡലുകളെല്ലാം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മോഡലുകൾ തിരിച്ചുള്ള ഏകദേശ ഡിസ്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു.
ഡെമോ കാറുകളിൽ മികച്ച ഡീൽ ലഭിക്കുക ടാറ്റ ടിയാഗോ ഇ.വിക്കാണ്. 11,80,000 രൂപ വിലവരുന്ന ടിയാഗോ ഇ.വി (LR XZ+ Tech Lux) മോഡലിന് 6,00,000 രൂപ ഓഫർ വിലയിൽ 5,80,000 രൂപക്ക് വാഹനം സ്വന്തമാക്കാം. ഏകദേശം പകുതിവിലയിലാണ് ഉപഭോക്താക്കൾക്ക് ടിയാഗോ ഇ.വി സ്വന്തമാക്കാൻ സാധിക്കുക.
ഷോറൂമുകളിൽ എത്തുന്നവർക്ക് വാഹനം ഓടിച്ചു നോക്കുന്നതിനായി (ടെസ്റ്റ് ഡ്രൈവ്) മാറ്റിവെച്ചിരിക്കുന്ന വാഹനങ്ങളാണിവ. കൃത്യമായ ഇടവേളകളിൽ ഡീലർഷിപ്പുകൾ ഈ വാഹനങ്ങൾ വിറ്റഴിക്കുകയും പകരം പുതിയ മോഡലുകൾ എത്തിക്കുകയും ചെയ്യും. എന്നാൽ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ വാഹനം പൂർണ പരിശോധന നടത്തുന്നത് നല്ലതാകും.
അതായത് വിവിധ ഡ്രൈവിങ് രീതികളുള്ള ആളുകൾ ഉപയോഗിച്ച വാഹനം ആയതിനാൽ മെക്കാനിക്കൽ പരിശോധന അത്യാവശ്യമാണ്. കൂടാതെ കിലോമീറ്റർ റീഡിങ്, ബോഡിയിലെ പോറലുകൾ എന്നിവ നേരിട്ട് കണ്ട് ബോധ്യപ്പെടണം. ഡെമോ കാറുകൾക്ക് പലപ്പോഴും പുതിയ കാറുകൾക്കുള്ള ഇൻഷുറൻസ്, വാറന്റി ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്. വാങ്ങുന്നതിന് മുൻപ് ഇത് ഡീലറോട് ചോദിച്ചു ഉറപ്പാക്കുക.
ശ്രദ്ധിക്കുക: ഓരോ വാഹനത്തിന്റെയും മോഡലിന്റെയും അവസ്ഥ അനുസരിച്ചായിരിക്കും ഡിസ്കൗണ്ടിൽ മാറ്റം വരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.