ഫ്യുവൽ സ്റ്റേഷനുകളിൽ ഇനി മുതൽ വാഹന സർവീസും; ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി കൈകോർത്ത് മാരുതി സുസൂക്കി

ന്യൂഡൽഹി: ഫ്യുവൽ സ്റ്റേഷനുകളിൽ വാഹന സർവീസ് സംവിധാനം ഏർപ്പെടുത്താൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി കൈകോർത്ത് മാരുതി സുസൂക്കി ഓഫ് ഇന്ത്യ. പദ്ധതി നിലവിൽ വരുന്നതോടെ കാറുകളുടെ പതിവ് അറ്റകുറ്റ പണികൾ മുതൽ പ്രധാന സേവനങ്ങളും കാറുടമകൾക്ക് ഇത്തരം സർവീസ് സെന്‍ററുകൾ വഴി ലഭിക്കും.

ഫ്യുവൽ സ്റ്റേഷനുകളിൽ സർവീസ് സെന്‍ററുകൾ വരുന്നതോടെ മാരുതിയുടെ സർവീസ് നെറ്റ് വർക്ക് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ 2,882 നഗരങ്ങളിലായി 5,780 സർവീസ് സെന്‍ററുകളാണ് കമ്പനിക്കുള്ളത്.

ഗതാഗത മേഖലയെയും ഊർജ മേഖലയെയും ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാ യിരിക്കും സർവീസ് സെന്‍ററുകളെന്ന് മാരുതു സുസൂക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഓഫിസർ രാം സുകേഷ് അകെല്ല പറഞ്ഞു.

മൂല്യ വർധിത സേവനങ്ങളിലൂടെ ഫ്യുവൽ സ്റ്റേഷനുകളിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയറക്ടർ സുമിത്ര പി.ശ്രീ വാസ്തവ വ്യക്തമാക്കി.

Tags:    
News Summary - Maruti Suzuki joins hands with Indian Oil to provide vehicle services at fuel stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.