പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ? ടോയ്‍ലറ്റ് ശീലങ്ങളും തലച്ചോറും തമ്മിൽ ബന്ധമുണ്ട്...

ടെൻഷനാകുമ്പോൾ മൂത്രമൊഴിക്കാൻ പോകുന്നവരാകും നമ്മളിൽ പലരും അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു സുഹൃത്ത് നമുക്കുണ്ടാകും. അത് മാത്രമല്ല വാഷ്റൂമിൽ പൈപ്പ് തുറന്നിട്ട ശബ്ദം കേൾക്കാനിടയായാലും സുഹൃത്ത് ബാത്റൂമിൽ പോകുന്നത് പറഞ്ഞാലുമെല്ലാം ചിലർക്കെങ്കിലും മൂത്രശങ്ക അനുഭവപ്പെടാറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലമൂത്ര വിസർജനം എന്നത് കേവലം ശാരീരിക പ്രക്രിയ എന്നതിനെക്കാൾ സങ്കീര്‍ണമായ നാഡീവ്യൂഹ സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്റര്‍നാഷണല്‍ ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു.

മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികൾ ബോധപൂർവ്വം മൂത്രമൊഴിക്കൽ നിയന്ത്രിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തു. ഇത് മൂത്രമൊഴിക്കുന്നത് ശാരീരികമായ പ്രവൃത്തിയെപ്പോലെ തന്നെ വൈകാരികമായ പ്രവൃത്തിയുമാക്കുന്നു. ഇത് മൂത്രമൊഴിക്കുമ്പോൾ സ്വകാര്യത ആവശ്യമാണ് എന്ന ബോധം രൂപപ്പെടുത്തുന്നതിന് കാരണമായി.

പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന പ്രയാസങ്ങളും അസ്വസ്ഥതയും ഇതിന്‍റെ ഭാഗമാണ്. അതൊരു മാനസിക പ്രതിഭാസമാണ്. ആരെങ്കിലും നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുമ്പോൾ തലച്ചോർ ഉയർന്ന് പ്രവർത്തിക്കുകയും മൂത്രമൊഴിക്കുന്നതിന് സഹായിക്കുന്ന പേശികൾ മൂത്രമൊഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

അതായത് നിങ്ങളുടെ ശരീരം അപകടമായി കാണുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ഉത്കണ്ഠകൾ ഉണ്ടാകുമ്പോൾ മൂത്രമൊഴിക്കണമെന്ന തോന്നൽ വൈകാരിക അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.

ആധുനിക ജോലികളിലെ സമയക്രമം, രാത്രി ഷിഫ്റ്റുകൾ, പരിമിതമായ ഇടവേളകൾ എന്നിവയാൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ ദഹനം, സർക്കാഡിയൻ റിഥം, ഹോർമോൺ ബാലൻസ് എന്നിവയിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നു.

ഇവയെല്ലാം ബാത്ത്റൂം ശീലങ്ങളെയും ബാധിക്കുന്നു. ഷിഫ്റ്റ്, തൊഴിലാളികളുടെ ക്രമരഹിതമായ ജോലി, സമയക്രമം ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ തടസപ്പെടുത്തുന്നു. ഇത് പലപ്പോഴും ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്), വയറിളക്കം, വിട്ടുമാറാത്ത മലബന്ധം തുടങ്ങിയ ഗട്ട്-ബ്രെയിൻ ഇന്ററാക്ഷൻ (ഡി.ജി.ബി.ഐ) വൈകല്യങ്ങൾക്ക് കാരണമാകുന്നു.

ജോലി സമയത്ത് ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. മറ്റൊരാൾ ഉപയോഗിച്ചതോ വൃത്തിയില്ലാത്തതോ ആയ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ചിലർ ഭക്ഷണമോ വെള്ളമോ കുറക്കുന്നു. എന്നാൽ കാലക്രമേണ ഈ ശീലങ്ങൾ വീക്കം, അണുബാധ, മാനസിക ക്ലേശങ്ങൾ എന്നിവക്ക് കാരണമാകും.

Tags:    
News Summary - your bathroom habits reveal about your brain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.