നിങ്ങളുടെ ഹൃദയം അപകടത്തിലാണെന്നതിന്‍റെ 10 ലക്ഷണങ്ങൾ ഇവയാണ്...

ഒരു ദിവസം ഒരു ലക്ഷമോ അതിലധികമോ തവണ മിടിക്കുന്ന വിശ്രമമില്ലാത്ത അവയവമാണ് ഹൃദയം. ഹൃദയം പണി മുടക്കുന്നതിന്‍റെ ലക്ഷണങ്ങൾ പലപ്പോഴും ദഹനത്തിന്‍റെയോ പ്രായത്തിന്‍റെ അവശതയോ ആയി തെറ്റിദ്ധരിച്ച് വേണ്ട ചികിത്സ എടുക്കാതിരിക്കുന്ന   അവസ്ഥയാണ് പൊതുവെ ഉള്ളത്. പതിവ് പരിശോധനകൾ നടത്തി രോഗം തിരിച്ചറിയുന്നത് ജീവൻ നില നിർത്താൻ സഹായിക്കും.

ഹൃദയം തകരാറിലെന്നതിന്‍റെ 10 ലക്ഷണങ്ങൾ ഇവയാണ്

നെഞ്ചിൽ അസ്വസ്ഥ

പല കാരണങ്ങളും കൊണ്ട് നെഞ്ചു വേദന വരാറുണ്ടെങ്കിലും ഹൃദയാഘാതത്തിന്‍റെ സാധ്യതകൾ തള്ളിക്കളയാൻ പാടില്ല.

കഠിനമായ ക്ഷീണം, അസ്വസ്ഥത

ചെറിയ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ പോലും കഠിനമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയം ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാത്തത് കൊണ്ടായിരിക്കും.

കൈകളിൽ വ്യാപിക്കുന്ന വേദന

ഹൃദയാഘാതത്തിന്‍റെ ഭാഗമായി ശരീര വേദന ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ശരീര വേദന കൈകളിലേക്ക് പടരുന്നത് ഹൃദയാഘാതത്തിന്‍റെ വളരെ സാധാരണമായി കണ്ടുവരുന്ന ലക്ഷണമാണ്.

താടിയെല്ല് അല്ലെങ്കിൽ തൊണ്ട വേദന

ഇത്തരം വേദന പേശീ സംബന്ധമായിരിക്കാം. എന്നാൽ അത് നെഞ്ചിലേക്ക് വ്യാപിക്കുന്നുണ്ടെങ്കിൽ ഹൃദയാഘാതത്തിന്‍റെ ലക്ഷണമായിരിക്കും.

ശ്വാസ തടസ്സം

കിടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ ശ്വാസ തടസം ഉണ്ടാകാറുണ്ടോ? ഇത് ഹൃദയാഘാതത്തിന്‍റെ ലക്ഷണമാകാം.

വീക്കം

കാലുകളിലും കണങ്കാലിലോ പാദത്തിലോ വീക്കം ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്‍റെ ലക്ഷണമാകാം. രക്തം കൃത്യമായി പമ്പ് ചെയ്യാത്തതുമൂലം ഉണ്ടാകുന്ന എഡിമ എന്ന അവസ്ഥയാണ് ഇത്.

ക്രമരഹിതമായ ഹൃദയമിടിപ്പ്

കായികാധ്വാനത്തിൽ ഏർപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായി ഒന്നിലധികം തവണ ഹൃദയം മിടിക്കുകയോ നിന്ന് പോകുന്നത് പോലെയോ തോന്നിയാൽ അത് പക്ഷാഘാതത്തിന്‍റെ ലക്ഷണമാകാം.

തലകറക്കം

നെഞ്ച് വേദനയോടെ തലകറക്കം ഉണ്ടായാൽ അത് അവഗണിക്കരുത്. ഹൃദയം ശരിയായി പമ്പ് ചെയ്യാത്ത് മൂലം രക്തസമ്മർദ്ദം കുറയുന്നതാകാം അത്.

തുടർച്ചയായ ചുമയോ ശ്വാസ തടസ്സമോ

ഉറങ്ങാൻ കിടക്കുമ്പോൾ ഉണ്ടാകാറുള്ള ചുമ ഹൃദയാഘാതത്തിന്‍റെ ലക്ഷണമാകാം. ഹൃദയത്തിലെ രക്തത്തിനെ ഒഴുക്ക് തടസ്സപ്പെട്ടു ഫ്ലൂയിഡ് ശ്വാസ കോശത്തിൽ കയറുന്നതാണ് ഇതിന് കാരണം.

വിയർപ്പ്

ശരീരം തണുക്കുകയും ഒപ്പം വിയർക്കുകയും ചെയ്യുന്നത് ഹൃദയാഘാതത്തിന്‍റെ ലക്ഷണമാകാം. പെട്ടെന്ന് ഇത്തരത്തിൽ ശരീരത്തിൽ മാറ്റം ഉണ്ടാകുന്നത് ശ്രദ്ധിക്കണം.

Tags:    
News Summary - 10 signs that your heart is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.