രോഗലക്ഷണങ്ങൾക്ക്​ മു​േമ്പ, ഇൗ ഒരൊറ്റ രക്തപരിശോധനയിലൂടെ 50 തരം അർബുദം കണ്ടെത്താം

കാലിഫോർണിയ: രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന്​ മുമ്പുതന്നെ 50തരം അർബുദം കണ്ടെത്താൻ 'ഗാലേരി' രക്തപരിശോധനയുമായി ശാസ്​ത്രജ്ഞർ. ക്ലിനിക്കൽ അടയാളങ്ങളോ ലക്ഷണമോ കാണിക്കുന്നതിന്​ മുമ്പുതന്നെ മൾട്ടി -കാൻസർ സ്​ക്രീനിങ്​ ടെസ്​റ്റായി 'ഗാലേരി' ഉപയോഗിക്കാം.

രോഗലക്ഷണങ്ങളില്ലാത്ത 50 വയസിനും അതിന്​​ മുകളിലുള്ളവർക്കും ഇൗ പരിശോധനയിലൂടെ നേരത്തേ രോഗം കണ്ടെത്താനാകും. അതുവഴി ജീവൻ അപകടത്തിലാകുന്നത്​ കുറക്കാമെന്നും ശാസ്​ത്രജ്ഞർ പറയുന്നു.

യു.എസ്​ കാലിഫോർണിയയിലെ ഗ്രെയ്​ൽ കമ്പനിയാണ്​ പരിശോധന കിറ്റി​െൻറ നിർമാതാക്കൾ. ഡോക്​ടർമാരുടെ നിർദേശ പ്രകാരം യു.എസിൽ ഇവയുടെ പരിശോധന സാധ്യമാക്കിയിരുന്നു. ഇത്​ സ്​തനം, സെർവിക്കൽ, മൂത്രസഞ്ചി, ശ്വാസകോശം, കുടൽ അർബുദങ്ങൾക്ക്​ നിലവിലുള്ള സ്​ക്രീനിങ്​ നടപടികൾക്ക്​ അനുബന്ധമായിരിക്കും. ഒരൊറ്റ രക്തപരിശോധനയിലൂടെ 50തരം അർബുദം കണ്ടുപിടിക്കാമെന്ന്​ ഗലേരിയുടെ ക്ലിനിക്കൽ പരിശോധനയിൽ സ്​ഥിരീകരിച്ചിരുന്നു.

രക്ത സാമ്പിളുകളിലെ ഡി.എൻ.എയിൽ നടത്തുന്ന പരിശോധനയിലൂടെയാകും രോഗനിർണയം. ​ഗ്രെയ്​ൽസി​െൻറ ക്ലിനിക്കൽ ട്രയൽ പരീക്ഷണങ്ങൾക്ക്​ 1,34,000 പേരാണ്​ പ​​െങ്കടുത്തത്​. പരിശോധനയിൽ അർബുദത്തി​െൻറ സ്​ഥാനം വെളിപ്പെടുത്തുകയും ചെയ്​തിരുന്നു.

രക്തപരിശോധനയിലൂടെ അർബുദത്തി​െൻറ ഒരു സിഗ്​നൽ കണ്ടെത്തുന്നതിനൊപ്പം ഉയർന്ന കൃത്യതയോടെ ശരീരത്തിൽ എവിടെയാണ്​ ഇതെന്ന്​ കണ്ടുപിടിക്കാനും സാധിക്കുന്നതായി ചീഫ്​ മെഡിക്കൽ ഒാഫിസർ ഡോ. ജോഷ്വ ഒാഫ്​മാൻ പറയുന്നു. രോഗനിർണയത്തിനും പരിചരണത്തിനുമായി അടുത്ത ഘട്ടങ്ങൾ നിർണയിക്കാൻ ഇത്​ ആരോഗ്യപ്രവർത്തകരെ സഹായിക്കു​ന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അർബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിലില്ല. കരൾ, പാൻക്രിയാസ്​, അന്നനാളം തുടങ്ങിയ മാരക അർബുദം നേരത്തേ കണ്ടെത്താൻ സാധിക്കാറില്ല. നേരത്തേ, ഇൗ അർബുദം കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാനും കഴിയും.

Tags:    
News Summary - This single blood test can detect 50 types of cancer before symptoms emerge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.