വേനൽക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക എന്നതാണ് പ്രാഥമികമായി നമ്മൾ ചെയ്യേണ്ടത്. അതേക്കുറിച്ച് ബോധവാന്മാരല്ലാതിരിക്കുമ്പോഴാണ് പലതരത്തിലുള്ള അവശതകളും നമ്മെ തേടിയെത്തുന്നത്. സംരക്ഷണം വേണ്ടിടത്തെല്ലാം നമ്മെ നമ്മൾ തന്നെ സംരക്ഷിക്കണം.
സൂര്യകിരണങ്ങളുടെ ഏറ്റവും തീവ്രതയേറിയ സമയം ഉച്ചക്ക് 12 മുതൽ 4 വരെയാണ്. പരമാവധി ഈ സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. നിലവിൽ രാജ്യത്ത് ഈ സമയം പുറം ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്. അത് പാലിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. വാഹനങ്ങൾ തണലത്ത് നിർത്തിയിടാൻ ശ്രമിക്കുക. വെയിലത്ത് നിർത്തിയിട്ട കാറിനുള്ളിൽ പ്രവേശിക്കുമ്പോഴും സൂര്യാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് അവബോധമുണ്ടായിരിക്കുക എന്നതാണ് പ്രാഥമികമായി നമ്മൾ ചെയ്യേണ്ടത്.
സൂര്യാഘാതം എങ്ങനെയൊക്കെ തടയാം
ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
ജോലിക്ക് പോകുന്നവരോട്
ഭക്ഷ്യവിഷബാധ ശ്രദ്ധിക്കാം
വേനൽ കാലത്ത് അധികരിച്ചു വരുന്ന മറ്റൊരു പ്രശ്നമാണ് ഭക്ഷ്യവിഷബാധ. ചൂടും ഈർപ്പവും ഉള്ള സമയത്ത് ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാധ്യതയേറെയാണ്.ഭക്ഷണപദാർഥങ്ങൾ അധിക നേരം പുറത്തു വെക്കരുത്, സാലഡുകളും ഫ്രൂട്സുകളം ഫ്രിഡ്ജിൽ സൂക്ഷിക്കണം, കോഴി, മീൻ തുടങ്ങിയവ പാകം ചെയ്ത് തന്നെ കഴിക്കുക, നാല് മണിക്കൂറിൽ കൂടുതൽ സമയം ഫ്രിഡ്ജിൽവെച്ച ഭക്ഷണം പിന്നീട് ചൂടാക്കി കഴിക്കാതിരിക്കുക, നിങ്ങൾ അസുഖബാധിതനാണെങ്കിൽ ഭക്ഷണം പാകം ചെയ്യാൻ പോവാതിരിക്കുക എന്നിവ ഈ കാലയളവിൽ ശ്രദ്ധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.