ആത്മാവും ശരീരവും ശുദ്ധീകരിച്ച് പുതിയ മനുഷ്യരായി മാറാൻ ഏറ്റവും നല്ല അവസരമാണ് നോമ്പ് ദിനങ്ങൾ. ഈ ദിവസങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയവർ രണ്ടുതരത്തിലും വിജയിക്കും. മനസ്സില്‍ ആര്‍ദ്രത, സ്നേഹം, സദ് ചിന്തകള്‍, എന്നിവ ചേര്‍ത്ത് ഹൃദയം വിശാലമാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താം. അഗതികളെയും നിസ്സഹായരെയും സഹായിക്കല്‍, ക്ഷമ കൈകൊള്ളൽ, തെറ്റായ ജീവിത രീതികളിൽ നിന്ന് വിട്ടു നിൽക്കൽ എന്നിവ മൂല്യവും സഹാനുഭൂതിയും ഉള്ള മനുഷ്യരായി മാറാൻ നമ്മെ സഹായിക്കും.
ആഹാര പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം, വികാര വിചാരങ്ങള്‍ നിയന്ത്രിക്കുകയും ആത്മസംസ്കരണത്തിനുള്ള വഴികള്‍ കണ്ടെത്തുകയും വേണം. താഴെയുള്ള ഗുണങ്ങള്‍ അതിനു സഹായിക്കും.
- ദേഷ്യം, പക തുടങ്ങിയവ നിയന്ത്രിച്ച് മറ്റുള്ളവരോട് ഹൃദയപൂര്‍വം ക്ഷമിക്കുക.
- വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. അത് നമ്മുടെയും അവരുടെയും സന്തോഷത്തെ കെടുത്തും.
- മനസ്സ് നന്ദി കൊണ്ട് നിറക്കുക. ലഭിച്ച സന്തോഷങ്ങള്‍ക്കെല്ലാം ദൈവത്തോടും ചുറ്റുമുള്ളവരോടും നന്ദിയുള്ളവരാകുക.
- പ്രാർഥനകൾ വർധിപ്പിക്കുക. തെറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഇത് പ്രേരിപ്പിക്കും.
- സംസാരത്തിൽ നല്ല വാക്കുകൾ മാത്രം ഉപയോഗിക്കുക.
- ഹൃദയം വിശാലമാക്കുക. കൂടെ ജോലി ചെയ്യുന്നവര്‍, കീഴില്‍ ചെയ്യുന്നവര്‍ തുടങ്ങി എല്ലാവരോടും
- വിശാല മനസ്സോടെ പെരുമാറാന്‍ പഠിക്കുക.
- ഉപാധികളില്ലാതെ എല്ലാവരെയും സ്നേഹിക്കുക. സ്നേഹമാകട്ടെ നമ്മുടെ ഭാഷ.
- എല്ലാവരിലും നന്മമാത്രം കാണുക. കുറ്റം പറയല്‍, പരാതി എന്നിവ ഉപേക്ഷിക്കുക.
- മിതമായ ഭക്ഷണം കഴിക്കുകയും ഭക്ഷണം പാഴാക്കാതിരിക്കുകയും ചെയ്യുക.
- മറ്റുള്ളവരുടെ വിശപ്പിന്റെ വില മനസ്സിലാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.