ഐസ്ക്രീം കഴിക്കുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ?

ഐസ്‌ക്രീം പോലെ തണുത്തതെങ്കിലും കഴിക്കുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? തലയുടെ മുന്‍ഭാഗത്തായി അനുഭവപ്പെടുന്ന ഈ കടുത്ത വേദന അറിയപ്പെടുന്നത് ബ്രെയിന്‍ ഫ്രീസ് എന്നാണ്. ഐസ്‌ക്രീം തലവേദനയെന്നും ഇത് അറിയപ്പെടാറുണ്ട്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങും. തലയുടെ മുൻഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും.

പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. അൽപ സമയത്തിന് ശേഷം മരുന്നുകളില്ലാതെ തന്നെ അവ മാറുകയും ചെയ്യും.

നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും. പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്.

തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് നല്ലത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദന അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്താൽ ആശ്വാസം ലഭിക്കും. ഐസ്ക്രീം തലവേദന വളരെ സാധാരണമാണ്, അപകടകാരണമല്ല. എന്നാൽ ഇത് പലർക്കും അസൗകര്യം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം.

Tags:    
News Summary - Why does ice cream cause brain freeze?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.