നടത്തം ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമാണെന്ന് അറിയാത്തവരുണ്ടാകില്ല. പലരും രാവിലെയോ വൈകുന്നേരമോ നടക്കാനിറങ്ങുന്നവരുമായിരിക്കും. ഹൃദയാരോഗ്യവും പേശികളുെട ശക്തിയുമെല്ലാം നിലനിർത്താൻ നടത്തം സഹായിക്കും. എന്നാൽ, നടത്തം കൂടിയാലോ? മറ്റെല്ലാ ആരോഗ്യ കാര്യങ്ങളെയും പോലെ ശ്രദ്ധ വേണ്ട ഒന്നുതന്നെയാണ് നടത്തവും.
നടത്തം അധികമായാൽ അത് പലരീതിയിൽ ശരീരത്തെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശാരീരിക ആയാസം കൂട്ടുന്നതിനു പുറമെ അസ്വസ്ഥതക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും അമിത നടത്തം കാരണമായേക്കാം.
ക്ഷീണം, കാൽ വേദന, കാൽപാദങ്ങളിലെ വേദന എല്ലാം ഇതുമൂലം വരാം. വേണ്ടരീതിയിൽ ചലിപ്പിക്കുക എന്നതുപോലെതന്നെ അത്യാവശ്യമാണ് പേശികൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുക എന്നതും. ധരിക്കുന്ന ചെരിപ്പു മുതൽ നടക്കുന്ന പ്രതലംവരെ നിങ്ങളുടെ നടത്തത്തെയും ആരോഗ്യത്തെയും സ്വാധീനിക്കും. കൂടുതൽ നടക്കുന്നവരിൽ നടുവേദനയടക്കം കണ്ടുവരാറുണ്ട്. ഈ പറഞ്ഞതിനർഥം നടക്കാൻ പാടില്ലെന്നല്ല, മറിച്ച് അധികമായാൽ ഏത് വ്യായാമവും അൽപം ബുദ്ധിമുട്ട് പിടിച്ചതാകും എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.