നല്ലൊരു ബീച്ച് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്നത് ശരീരം മൊത്തം ടാൻ അടിച്ചായിരിക്കും. എന്നാൽ ഇതിന് ശേഷം ചർമത്തിൽ പ്രത്യേകിച്ച് മുഖത്ത് വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബീച്ച് അവധിക്കാലമായാലും ഇല്ലെങ്കിലും സൂര്യപ്രകാശം വളരെ നേരം ശരീരത്തിൽ തട്ടിയാൽ വെളുത്ത പാടുകൾ വരാം. ചെറുതും പരന്നതും വെളുത്തതുമായ പാടുകളാണ് ഇവ. സാധാരണയായി സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ ഉദാഹരണത്തിന് കൈകൾ, കാലുകൾ, മുഖം എന്നിവയിൽ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിൽ ഉണ്ടാകില്ല എല്ലായിടത്തും വ്യാപിക്കുകയുമില്ല.
ദീർഘനേരം സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമത്തിലെ പിഗ്മെന്റേഷൻ നഷ്ടപ്പെടും. അതുകൊണ്ടാണ് ചർമത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നത്. ഇതാണ് ഹൈപ്പർപിഗ്മെന്റേഷൻ. മുഖത്ത് മാത്രമല്ല പുറകിലും കൈകളുടെ മുകൾ ഭാഗത്തും ഇവ പ്രത്യക്ഷപ്പെടാം. ചർമത്തിന് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ഈ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അത് കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യും. ഇത് ചർമത്തിൽ ടാനിങ് (കരുവാളിപ്പ്) ഉണ്ടാക്കുകയും പിന്നീട് വെളുത്ത, കറുത്ത പാടുകൾക്ക് കാരണമാവുകയും ചെയ്യാം.
എല്ലാവർക്കും ഇത് ഉണ്ടാകാനുള്ള സാധ്യതയില്ലെങ്കിലും കർഷകർ, പുറം ജോലിക്കാർ, അല്ലെങ്കിൽ വെയിൽ കൊള്ളുന്ന അവധിക്കാലം ആഘോഷിക്കുന്ന ആളുകൾ എന്നിവർക്ക് സൂര്യപ്രകാശത്തിൽ ചെലവഴിക്കുന്ന സമയം കാരണം വെളുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണ്. പ്രായവും ഒരു ഘടകമാകാം. പതിറ്റാണ്ടുകളായി സൂര്യപ്രകാശം ഏൽക്കുന്നതിന്റെ ഫലമായി 40 വയസ്സിന് ശേഷമാണ് ഇവ ഏറ്റവും സാധാരണമായി കാണപ്പെടുന്നത്. ചെറുപ്പക്കാർക്ക് അപകടസാധ്യത താരതമ്യേന കുറവാണ്.
സൂര്യപ്രകാശം ഏൽക്കുന്നത് വെളുത്ത പാടുകൾക്ക് കാരണമാകുമെങ്കിലും ഇവ അലർജി, ഇഡിയൊപാത്തിക് ഗട്ടേറ്റ് ഹൈപ്പോമെലനോസിസ് (IGH), അറ്റോപിക് ഡെർമറ്റൈറ്റിസ്, വിറ്റിലിഗോ അല്ലെങ്കിൽ ഫംഗസ് അണുബാധ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. എല്ലാ വെളുത്ത പാടുകളും ഒരുപോലെയല്ല. ഓരോ കേസിലും വ്യത്യസ്തമായ അടിസ്ഥാന കാരണങ്ങളുണ്ടാകാം. ശരിയായ രോഗനിർണയവും ചികിത്സയും ഉണ്ടെങ്കിൽ ഈ പാടുകളിൽ പലതും മെച്ചപ്പെടും.
പുതിയ പാടുകളുടെ രൂപീകരണവും മൊത്തത്തിലുള്ള സൂര്യാഘാതവും കുറക്കാൻ സഹായിക്കും. സൺസ്ക്രീൻ സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ച മാർഗമാണിത്. SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ തിരഞ്ഞെടുത്ത് പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുമ്പ് മുഖത്തും മറ്റ് തുറന്ന ഭാഗങ്ങളിലും പുരട്ടുക. ഓരോ 2-3 മണിക്കൂറിലും ഇത് വീണ്ടും പുരട്ടുന്നത് നല്ലതാണ്. ഏറ്റവും കൂടുതൽ വെയിലുള്ള സമയങ്ങളിൽ (രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ) പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. തൊപ്പികൾ, സൺഗ്ലാസുകൾ, നീളൻ കൈകളുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നത് സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സഹായിക്കും. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ വലിയൊരളവിൽ തടയാൻ സാധിക്കും. എന്നിട്ടും പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ (ചർമ്മരോഗ വിദഗ്ദ്ധൻ) സമീപിക്കുന്നത് ഉചിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.