കോവിഡ് പ്രതിരോധ നേസൽ ഡ്രോപ്പിന് കേന്ദ്ര സർക്കാർ അനുമതി; ഇന്നു മുതൽ ലഭ്യമാകും

ന്യൂഡൽഹി: മൂക്കിലിറ്റിക്കുന്ന രണ്ട് തുള്ളി കോവിഡ് പ്രതിരോധ മരുന്നിന് കേ​ന്ദ്ര സർക്കാർ അനുമതി. കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നാസൽ ഡ്രോപ്പ് ഉപയോഗിക്കാനാണ് അനുമതി.

ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ കോവിഡ് വാക്സിനാണ് (iNCOVACC) കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി നേസൽ ഡ്രോപ്പ് നൽകാവുന്നതാണ്. ഇന്ന് മുതൽ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ നേസൽ ഡ്രോപ്പും ഉൾപ്പെടും. കോവിൻ ആപ്ലിക്കേഷനിലും ഇത് ​ൈ​വകുന്നേരത്തോടെ ഉൾപ്പെടുത്തും. സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ മുതൽ നാസൽ ഡ്രോപ്പ് ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച മുതൽ നേസൽ ഡ്രോപ്പിന്റെ മോക് ഡ്രിൽ ആശുപത്രികളിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസിനും പുതുവത്സരാ​ഘോഷങ്ങൾക്കും പുതിയ മാർഗ നിർദേശങ്ങൾ തയാറാക്കുകയാണെന്നും മന്ത്രി അറിയിച്ചു.

മഹാമാരി അവസാനിച്ചിട്ടില്ല. ഉത്സവ കാലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Nasal Vaccine From Today, Hospital Drills - Covid Preps In Top Gear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.