മസ്കത്ത്: ഒമാനിൽ മരുന്നുകളുടെ പരസ്യത്തിനും ലൈസൻസിങ്ങിനും പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം ( നമ്പർ 135/2025 നമ്പർ ) കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ സംരക്ഷണം വർധിപ്പിക്കുന്നതിനും ഔഷധ ഉൽപന്നങ്ങളുടെ ധാർമികവും കൃത്യവുമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പുറപ്പെടുവിച്ച ഈ തീരുമാനം.
ഫാർമസി പ്രഫഷനും ഔഷധ സ്ഥാപനങ്ങളും പ്രാക്ടീസ് നിയന്ത്രിക്കുന്ന നിയമം (റോയൽ ഡിക്രി നമ്പർ 35/2015), അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ (മന്ത്രിസഭ പ്രമേയം നമ്പർ 113/2020), സേവന ഫീസ് സംബന്ധിച്ച മന്ത്രിസഭ പ്രമേയം നമ്പർ 71/2024 എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് നിയന്ത്രണം. പുതിയ തീരുമാനം അനുസരിച്ച്, ലൈസൻസുള്ള ഫാർമസൂട്ടിക്കൽ കമ്പനികൾ, പ്രാദേശിക ഏജന്റുമാർ, അംഗീകൃത ഫാർമസൂട്ടിക്കൽ കൺസൾട്ടിങ് ഓഫിസുകൾ എന്നിവയല്ലാതെ മറ്റൊരു സ്ഥാപനവും ഡ്രഗ് സേഫ്റ്റി സെന്ററിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ മരുന്നുകൾ പരസ്യപ്പെടുത്താൻ പാടില്ല.
പരസ്യങ്ങൾക്കുള്ള ലൈസൻസ് ലഭിക്കാനായി താഴെ പറയുന്ന വ്യവസ്ഥകൾ പാലക്കേണ്ടതാണെന്ന് പ്രമേയത്തിലെ ആർട്ടിക്കിൾ മൂന്ന് വ്യക്തമാക്കുന്നു.
കേന്ദ്രം അഭ്യർഥിക്കുന്ന മറ്റേതെങ്കിലും രേഖകളോ ഡാറ്റയോ ലൈസൻസ് അപേക്ഷ സമർപ്പിച്ച തീയതി മുതൽ അറുപത് ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ കേന്ദ്രം അതിൽ തീരുമാനമെടുക്കും. ഇതിനുള്ളിൽ മറുപടിയൊന്നും ഉണ്ടായില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും. അപേക്ഷയിൽ ഏതെങ്കിലും വ്യവസ്ഥളോ രേഖകളോ മറ്റോ പാലിക്കുന്നില്ലെങ്കിൽ അപേക്ഷകനെ ആ വിവരം അറിയിക്കും. ഇത് പരിഹരിക്കുന്നതിന് അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിൽ കൂടാത്ത സമയം നൽകും. അല്ലാത്തപക്ഷം അപേക്ഷ റദ്ദാക്കിയതായി കണക്കാക്കും. മൂന്നു മാസത്തേക്കായിരിക്കും ലൈസൻസുകൾ നൽകുക. ഇതേ കാലയവളവിലേക്ക് വീണ്ടും പുതുക്കി നൽകും. ലൈസൻസ് കാലഹരണപ്പെടുന്നതിന് കുറഞ്ഞത് 20 ദിവസം മുമ്പെങ്കിലും പുതുക്കാനായി അപേക്ഷ സമർപ്പിക്കണം. ലൈസൻസിന് അപേക്ഷിക്കുമ്പോയുള്ള നിബന്ധനകൾ ഇവിടെയും പാലിക്കണം. ലൈസൻസുകൾ നിരസിക്കപ്പെട്ട അപേക്ഷകർക്ക് വിജ്ഞാപനം ലഭിച്ച് 60 ദിവസത്തിനുള്ളിൽ മന്ത്രിക്ക് പരാതി സമർപ്പിക്കാം. 30 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമുണ്ടാകും
മരുന്ന് പരസ്യപ്പെടുത്തുമ്പോൾ ലൈസൻസുള്ളയാൾ ഈ പറയുന്നവ ശ്രദ്ധിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.