പ്രതീകാത്മക ചിത്രം

പഞ്ചസാരയെ മാത്രം കുറ്റപ്പെടുത്തണ്ട; കുട്ടികളിലെ പ്രമേഹത്തിന് കാരണങ്ങൾ മറ്റ് ചിലതും

പ്രമേഹത്തിന് കാരണം പഞ്ചസാരയാണെന്നാണ് മിക്ക ആളുകളും ധരിച്ചിരിക്കുന്നത്. എന്നാൽ ചില ഘടകങ്ങൾക്കൊപ്പം ചേരുമ്പോഴേ പഞ്ചസാര വില്ലനാവുകയുള്ളൂ. ശാരീരിക വ്യായാമത്തിന്റെ കുറവ്, കൂടുതൽ സമയം സ്ക്രീൻ ഉപയോഗിക്കുക, ശരീരത്തിലെ ഇൻസുലിൻ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രമേഹം ഉണ്ടാവുക. ഇനി ഇതൊന്നുമില്ലെങ്കിലും പാരമ്പര്യമായിട്ടും പ്രമേഹം ഉണ്ടാവും.

ഇത് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും സാധാരണമായ ഒരു സംഭവമാണ്. പല കുട്ടികളും പ്രമേഹത്തോട് മല്ലിടുകയും നിശബ്ദമായി കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. കുട്ടിക്കാലത്തെ പ്രമേഹം വളരെ സങ്കീർണമാണ്. പ്രമേഹം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് പഞ്ചസാരയായിരിക്കും. എന്നാൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണായ ഇൻസുലിൻ ശരീരം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം. കുട്ടികളിലെ പ്രമേഹം വർധിച്ച സാഹചര്യത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ​പ്രമേഹത്തിന് കാരണമാവുന്നതെന്നും നമ്മൾ കരുതിയത് പോലെ എല്ലാം യാഥാർത്യമ​ല്ലെന്നും ചിലതൊക്കെ മിഥ്യകളാണെന്നും ശിശുരോഗ വിദഗ്ധൻ അമിത് ഗുപ്ത പറയുന്നു.

കുട്ടികൾ കൂടുതൽ ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടല്ല മറിച്ച് അവർ കുറച്ച് മാത്രം ചലിക്കുന്നതും ഇടക്കിടെയുള്ള ലഘുഭക്ഷണങ്ങളും പ്രമേഹത്തിന് കാരണമാവുന്നതാണ്. എന്നാൽ കുട്ടികളിലെ പ്രമേഹം നേരത്തെ തന്നെ തിരിച്ചറിയാൻ സാധിച്ചാൽ ചികിത്സ എളുപ്പമാകും. മധുരപലഹാരങ്ങളും പഞ്ചസാരയും ഒഴിവാക്കുന്നതിന് പകരം മിഥ്യാധാരണകൾ പൊളിച്ചെഴുതി ശാസ്ത്രത്തെ മനസ്സിലാക്കിയാൽ കുട്ടികൾക്ക് മികച്ച ആരോഗ്യം നൽകാം.

*രോഗപ്രതിരോധ സംവിധാനം പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ തെറ്റായി ആക്രമിക്കുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. അതിനാൽ പഞ്ചസാര കഴിക്കുന്നതുമായി ഇതിന് ബന്ധമില്ല. ജനിതകശാസ്ത്രം, കുടുംബ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങളും പ്രമേഹത്തിന് കാരണമാകും.

*ഒരുകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോൾ കുട്ടികളിലെ മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, പൊണ്ണത്തടി എന്നിവ കാരണം വർധിച്ചുവരികയാണ്. ദീർഘനേരം സ്ക്രീനിൽ സമയം ചെലവഴിക്കൽ, സംസ്കരിച്ച ഭക്ഷണം, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നതാണ്.

*പ്രമേഹമുള്ള കുട്ടികൾ മിതമായ അളവിൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും മാതാപിതാക്കൾ അളവ് ശ്രദ്ധിക്കണം. കൂടാതെ നാരുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ക്രീൻ സമയം കുറക്കുക: ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പകരം പുറത്തെ കളികളോ ശാരീരിക പ്രവർത്തനങ്ങളോ പ്രോത്സാഹിപ്പിക്കുക. ദിവസേനയുള്ള സ്ക്രീൻ ഉപയോഗം കുറക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നിർബന്ധമാണ്.

പതിവ് വ്യായാമം പ്രോത്സാഹിപ്പിക്കുക: കായികം മുതൽ ലളിതമായ കളികൾ ശീലമാക്കുക

ഭക്ഷണത്തിന്റെ ഗുണനിലവാരം: പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, വെള്ളം തുടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക.

ആരോഗ്യം നിരീക്ഷിക്കുക: കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹമുണ്ടെങ്കിൽ കുട്ടികളിലെ രക്തത്തിൽ പഞ്ചസാരയുടെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കുക. അമിത ദാഹം, ശരീരഭാരം കുറയൽ പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

ബോധവൽക്കരിക്കുക: പ്രായത്തിന് അനുയോജ്യമായ രീതിയിൽ പ്രമേഹത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക. പഞ്ചസാര മാത്രമല്ല, ശരീരം ഇൻസുലിൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ഊന്നിപ്പറയു

Tags:    
News Summary - Don't blame sugar There are other causes of diabetes in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.