വൈകുന്നേര ചായക്കൊപ്പം എണ്ണക്കടികൾ കഴിക്കുന്നവർ സൂക്ഷിക്കുക

രു കപ്പ് ചായക്കൊപ്പം നല്ല മൊരിഞ്ഞ പക്കുവടയോ സമൂസയോ പഴംപൊരിയോ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്​? അലസ സായാഹ്നങ്ങളെ ഊർജസ്വലമാക്കാനും ഇത് നല്ലൊരു വഴിയാണ്. അതിനെല്ലാം പുറമെ, കേരളത്തിലെ വീടുകളിലെ പ്രിയതരമായ പാരമ്പര്യവുമാണിത്. 

ഇനി, ഇതിന്റെ മറുവശം കൂടി അറിയേണ്ടേ? എണ്ണയിൽ പൊരിച്ച ഭക്ഷണം അനാരോഗ്യകരമാണെന്ന് ഇതിനകം തന്നെ മുന്നറിയിപ്പുണ്ട്. എന്നാൽ ചായയോടൊപ്പം എണ്ണക്കടികൾ കഴിക്കുന്നത് ദഹനത്തെയും പോഷക ആഗിരണത്തെയും കൂടുതൽ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ചായയിൽ ടാനിനുകളും ഓക്സലേറ്റുകളും ഉണ്ട്. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണ സ്രോതസ്സുകൾക്കൊപ്പം എണ്ണക്കടികൾ കഴിക്കുമ്പോൾ ഇത് ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ ആഗിരണം കുറക്കുന്നു. കൂടാതെ, ആവർത്തിച്ച് ചൂടാക്കിയ എണ്ണകളിൽ വറു​ത്തെടുത്തവ കഴിക്കുന്നത് ട്രാൻസ് ഫാറ്റി ആസിഡുകളുടെ ഉത്പാദനത്തിലേക്ക് നയിക്കുമെന്നും  മുംബൈയിലെ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ക്ലിനിക്കൽ ഡയറ്റീഷ്യ വേദിക പ്രേമനി പറയുന്നു.

ഇതീുപോലെ ചായയുമായുള്ള മറ്റെന്തെങ്കിലും ജോഡികൾ ഒഴിവാക്കേണ്ടതുണ്ടോ? ബിസ്കറ്റുകളും കുക്കികളും ചായക്കൊപ്പം പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇവയിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. 

ചായയുമായി നന്നായി ഇണങ്ങുന്ന മറ്റൊരു ജനപ്രിയ ലഘുഭക്ഷണമാണ് സമൂസ. ഇതിൽ കൊഴുപ്പ് കൂടുതലാണ്. ബ്രെഡ് പോലുള്ള മറ്റ് ബേക്കറി ഉൽപ്പന്നങ്ങളും ചായക്കൊപ്പം കഴിക്കുന്നത് നല്ലതല്ല. കാരണം അവയിൽ സോഡിയം, പഞ്ചസാര, പൂരിത ഫാറ്റി ആസിഡുകൾ എന്നിവ ഏറെയുണ്ട്.

Tags:    
News Summary - Beware of those who eat oil cakes with tea in the evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.