അബൂദബി: വിവിധ മേഖലകളിലെന്നപോലെ ചികിൽസ രംഗത്തും അബൂദബി ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. ശ്വാസകോശം തകരാറിലായതിനെ തുടര്‍ന്ന് 24 മണിക്കൂറും ഓക്സിജന്‍ പിന്തുണ ആവശ്യമായിരുന്ന 66കാരന് അബൂദബിയില്‍ ശ്വാസകോശം മാറ്റിവച്ചതോടെ ആശ്വാസം കൈവന്നതാണ് അവസാന ഉദാഹരണം. ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, യു.എസ് എന്നീ ഉപഭൂഖണ്ഡങ്ങളില്‍ ചികില്‍സ തേടിയിട്ടും പരിഹാരമാവാതെ വന്നതോടെയാണ് ഗ്വാട്ടിമാലക്കാരനായ 66കാരന് അബൂദബിയിലെത്തിയത്. ക്ലീവ് ലാന്‍ഡ് ക്ലിനിക് അബൂദബിയിലായിരുന്നു ഒടുവില്‍ ഓസ്കര് റോമിറോ ലോപസ് ഗില്ലന്‍ എന്ന വയോധികന് ശ്വാസകോശം മാറ്റിവച്ചത്.
ദീര്‍ഘനാള്‍ നീണ്ടുനിന്ന ചുമക്ക് ശേഷം 2016ലാണ് ഓസ്കര് റോമിയോക്ക് പള്‍മോണറി ഫൈബ്രോസിസ് എന്ന രോഗം കണ്ടെത്തിയത്. പിന്നീട് രോഗം ഗുരുതരമായി. 2024ക്സാനത്തില് ക്ലീവ് ലാന്‍ഡ് ക്ലിനിക്കിന്റെ ആഗോള റഫറല്‍ സംവിധാനത്തിലൂടെ ഓസ്കര് ക്ലീവ് ലാന്‍ഡ് ക്ലിനിക് അബൂദബിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം യു.എ.ഇയിലെത്തുകയും ഈ വർഷം ക്ലിനിക്കില്‍ വെച്ച് ശ്വാസകോശം മാറ്റിവയ്ക്കുകയും ചെയുകയായിരുന്നു.
ഇതു വിജയകരമായതോടെ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ ഓസ്കറിന് തനിയെ ശ്വാസമെടുക്കാനും ആയാസരഹിതമായി ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുമായി. ഓസ്കര് ഇവിടെ ചികില്‍സ തേടുകയും ശ്വാസകോശ മാറ്റിവെക്കല്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത് ആഴ്ചകള്‍ക്കകം അദ്ദേഹത്തിന് ചേരുന്ന ശ്വാസകോശം ദാനം നടന്നതാണ് ചികില്‍സയില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ഒരാഴ്ചക്കുള്ളില്‍ ശ്വാസകോശം മാറ്റിവെക്കുകയും ചെയ്തു. 10 ദിവസത്തിനു ശേഷം ഓസ്കറിനെ ഡിസ്ചാര്‍ജ് ചെയ്യുകയും പുതുജീവിതത്തിലേക്ക് അദ്ദേഹം കടക്കുകയും ചെയ്തതായി ക്ലിനിക്ക് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.