ഡോ. എം.ഐ സഹദുള്ളക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

തിരുവനന്തപുരം: എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരം കൊൽക്കത്തിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി. രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനുകളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ അക്രഡിറ്റേഷനുള്ള ആരോഗ്യ പരിപാലന സംഘടനകളുടെ കൂട്ടായ്മയാണ് കഹോകോൺ.

മിതമായ നിരക്കിൽ മികച്ച ആരോഗ്യപരിചരണം ഏവർക്കും ലഭ്യമാക്കുക എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. പശ്ചിമേഷ്യയിലും ഇന്ത്യയിലും ആരോഗ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി കിംസ് ഹെൽത്തിനെ മാറ്റിയെടുത്തതും കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്ത് നടത്തിയ സുപ്രധാന ഇടപെടലുകളുമാണ് സഹദുള്ളയെ ബഹുമതിക്ക് അർഹനാക്കിയത്. 2002ല്‍ 250 കിടക്കകളോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച കിംസ്‌ഹെല്‍ത്ത് നിലവിൽ ഇന്ത്യക്ക് പുറമെ ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ച് 2000ത്തിന് മുകളില്‍ കിടക്കകളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലകളിലൊന്നാണ്.

Tags:    
News Summary - Khokon Lifetime Achievement Award for Dr. MI Sahadullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.