ചെവിയിൽ നിന്ന് മുഴക്കവും രക്തം പ്രവഹിക്കുന്നതി​ന്റെ ശബ്ദവും അനുഭവപ്പെടാറുണ്ടോ? കാരണമിതാണ്

പുറത്തുനിന്നു​ള്ള സാധാരണ ശബ്ദങ്ങൾ എല്ലാവർക്കും ഒരു പോലെയാണ് അനുഭവപ്പെടുക. എന്നാൽ തന്റെ ശരീരത്തിന്റെ ഉള്ളിൽ നിന്നും വരുന്ന അസാധാരണ ശബ്ദം മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുക പ്രയാസമാണ്. ഇത്തരത്തിൽ ചെവിയിൽ നിന്ന് മുഴക്കവും രക്തം പ്രവഹിക്കുന്നതി​ന്റെ ശബ്ദവും അനുഭവപ്പെടാറുണ്ടോ? എന്താണ് ഇതിന് കാരണം?

പൾസറ്റൈൽ ടിന്നിടസ്’ എന്ന അപൂർവ രോഗാവസ്ഥയാണിത്. ഇത് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ബാധിക്കുന്നതാണ്. തൊട്ടടുത്തുള്ള ആളുകൾക്ക് പോലും കേൾക്കാൻ സാധിക്കാത്ത ശബ്ദം നിങ്ങളുടെ ഹൃദയം മിടിക്കുന്നതിനനുസരിച്ച് അതേ താളത്തിലാണ് അനുഭവപ്പെടുക. ഇവ വ്യയാമം ചെയ്യുമ്പോഴും കുനിയുമ്പോഴും കൂടുതൽ തീവ്രമാകും.

ചെവിയിൽ മെഴുക്ക്, ദ്രാവകം, നേരിയ അണുബാധ തുടങ്ങിയ കാരണങ്ങളാൽ ഭാഗികമായി തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിൽ ബാഹ്യ ശബ്ദങ്ങൾ കുറയുന്നത് ചെവിക്കുള്ളിലെ മുഴക്കം പെട്ടന്ന് അനുഭവപ്പെടുന്നതിന് കാരണമാണ്. മുതിർന്നവരിൽ ഏകദേശം 25ശതമാനം പേരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണയായി മൂന്ന് മാസമോ അതിൽ കൂടുതലോ ഇവ നീണ്ട് നിൽക്കും. പ്രത്യേക്ഷത്തിൽ ശാരീരിക ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെങ്കിലും ഇവ ദൈനംദിന കാര്യങ്ങളിൽ അസ്വസ്ഥത വരുത്തുന്നതാണ്.

ടിന്നിടസ് ഉണ്ടാകാൻ കാരണം

ചെവിയിലെ അണുബാധ:  കാലങ്ങളായി ചെവിയിൽ വാക്സ് അടിഞ്ഞുകൂടുന്നതിന്റെയും അണുബാധ ഉണ്ടാകുന്നതിന്റെയും ഫലമായി ചെവി അടയുന്നത് ടിന്നിടസ് അനുഭവപ്പെടാൻ കാരണമാകും.

പരിക്ക്:  തലക്കോ കഴുത്തിനോ ഏൽക്കുന്ന പരിക്കുകൾ ചെവിയുടെ ശ്രവണ നാഡിക്കോ ശബ്ദത്തെ സ്വീകരിക്കുന്ന തലച്ചോറിന്റെ ഭാഗത്തിനോ കേടുപാടുകൾ വരുത്തി​യേക്കാം.

ശബ്ദം:  ഉച്ചത്തിലുള്ള ശബ്ദം കാരണമായി ഉണ്ടാകുന്ന ചെവി വേദന ക്രമേണ ടിന്നിടസിന് കാരണമാവും.

മരുന്നുകൾ:  ചില മരുന്നുകൾ ഉയർന്ന അളവിൽ കഴിക്കുന്നത് ടിന്നിടസിന് കാണമാണ്. ആസ്പിരിൻ, ആന്റിബയോട്ടിക്ക്, കാൻസർ മരുന്ന്, ആന്റി ഡിപ്രസന്റ് തുടങ്ങിയ മരുന്നുകൾ ഇവക്ക് കാരണമാകാം.

രക്തസമ്മർദം:  ഉയർന്ന രക്തസമ്മർദവും രക്തക്കുഴലിലെ പ്രശ്നവും ടിന്നിടസിന് കാരണമാണ്.

മറ്റ് രോഗങ്ങൾ:  പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ

ടിന്നിടസ് പൊതുവേ ഗുരുതരമല്ലെങ്കിലും ചില ഘട്ടങ്ങളിൽ അടിയന്തര ചികിത്സ നൽകേണ്ടതാണ്. ശബ്ദം സ്ഥിരമായിരിക്കു​മ്പോഴും ഒരു ചെവിയിൽ മാത്രം തുടർച്ചയായി അനുഭവപ്പെടുമ്പോഴും ജാഗ്രത പാലിക്കണം. ഇത് തലവേദന, കാഴ്ച, തലകറക്കം, കേൾവിക്കുറവ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണെങ്കിൽ എത്രയും പെട്ടന്ന് തന്നെ വൈദ്യസഹായം തേടണം.

ചികിത്സ

ഇവ പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കുന്ന ഒന്നല്ല. സൗണ്ട് തെറപ്പി, ബിഹേവിയറൽ തെറപ്പി,മരുന്നുകൾ എന്നിവ ഉപയോഗിച്ച് ഇവയുടെ ലക്ഷണങ്ങൾ കുറക്കാൻ സാധിക്കും. കൂടാതെ ടെന്നിസിന് കാരണമാവുന്ന അടിസ്ഥാന കാര്യങ്ങൾ തിരിച്ചറിഞ്ഞ് അവക്ക് ചികിത്സ നൽകാം. 

Tags:    
News Summary - Do you experience ringing and the sound of blood rushing through your ears? What is the cause?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.