ല്ല ആരോഗ്യത്തിന് കൂടുതൽ ഫൈബർ എന്ന് കേൾക്കാറുണ്ടെങ്കിലും, ലോകത്ത് 97 ശതമാനം പുരുഷന്മാർക്കും 90 ശതമാനം സ്ത്രീകൾക്കും മതിയായ ദൈനംദിന ഫൈബർ ഭക്ഷണത്തിൽനിന്ന് ലഭിക്കാറില്ലെന്നാണ് ‘ജേണൽ ഓഫ് ന്യൂട്രീഷൻ’ കണക്ക്. പുരുഷന്മാർ 38 ഗ്രാമും സ്ത്രീകൾ 25 ഗ്രാമും ഫൈബർ ദിവസേന കഴിക്കണമെന്നാണ് ‘ഹാർവഡ് ഹെൽത്തി’ന്റെ നിർദേശം.

കൊളസ്ട്രോൾ കുറക്കാനും ഹൃദയരോഗങ്ങൾ ചെറുക്കാനും ഭാരം കുറക്കാനുമെല്ലാം ഫൈബർ അടങ്ങിയ ഭക്ഷണത്തിന് കഴിവുണ്ട്. ഒപ്പം രക്തത്തിലെ പഞ്ചസാര കുറക്കാനും ദഹനം സുഗമമാകാനും സഹായിക്കും. എപ്പോഴും വിശക്കുന്നതുമൂലം കൂടുതൽ കഴിച്ച് അമിത വണ്ണം വെക്കുന്ന അവസ്ഥ ഒഴിവാക്കാൻ കൃത്യമായ ഫൈബർ ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിക്കുന്ന അഞ്ച് ഫൈബർ വിഭവങ്ങൾ അറിയാം:

ഓട്സ്

ലോകമെങ്ങും പ്രചാരമുള്ള പ്രഭാതഭക്ഷണമാണിത്. വിശപ്പ് കെടുത്താൻ അനുയോജ്യവുമാണ് ഓട്സ്. ഇതിലടങ്ങിയ ഫൈബർ വെള്ളവുമായി ചേരുമ്പോൾ ജെല്ലി രൂപം കൈവരിക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും.

പയറുവർഗങ്ങൾ

വിശപ്പുകുറക്കാൻ മികച്ചതാണ് പയറുകൾ. കടലയും ചെറുപയറും രാജ്മയും വൻപയറും തുടങ്ങി പയർ വർഗങ്ങൾ മികച്ച ഫൈബർ ഉറവിടങ്ങളാണ്. വിശപ്പടങ്ങിയതായി തലച്ചോറിന് സന്ദേശം നൽകാൻ ഇവയിലുള്ള പ്രോട്ടീനുകൾ ഹോർമോണുകളെ ഉത്തേജിപ്പിക്കും. ദിവസവും പയറുകൾ കഴിക്കുന്നവർ ദിവസവും കുറച്ചു മാത്രം ഭക്ഷിക്കുന്നവരാണ്.

പരിപ്പുകൾ

കുറഞ്ഞ ചെലവിൽ ഫൈബറും പ്രോട്ടീനും നൽകുന്ന ഉത്തമ ഭക്ഷണമാണ് പരിപ്പുകൾ. ഒപ്പം അവശ്യ ന്യൂട്രിയന്റുകളുമുണ്ട്. മറ്റു നാരു ഭക്ഷണങ്ങളെപ്പോലെ ഇവയും ജെൽ രൂപത്തിലേക്ക് മാറി ദഹനം ദീർഘിപ്പിക്കുന്നു.

ബ്രോക്കോളി

ധാരാളം ഫൈബർ കാരണം വയർ നിറഞ്ഞതായി തോന്നിക്കും. കലോറി വളരെ കുറവായതിനാൽ, കഴിക്കുന്നതിന്റെ അളവു കൂടിയാലും വലിയ ദോഷമില്ല.

ആപ്പിൾ

പ്രധാന ഭക്ഷണങ്ങൾക്കിടയിൽ വിശക്കുകയാണെങ്കിൽ കഴിക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ആപ്പിൾ. എളുപ്പം കഴിക്കാമെന്നതും മികച്ച ഫൈബർ ഉറവിടമാണെന്നതും ആപ്പിളിന്റെ ഗുണങ്ങളാണ്.

ഇതിനു പുറമെ, ധാരാളം വെള്ളം കുടിക്കുന്നതിലൂടെ വിശപ്പ് കുറക്കാൻ സാധിക്കുമെന്നും ഡയറ്റ് വിദഗ്ധർ വിശദീകരിക്കുന്നു. 

Tags:    
News Summary - Fiber foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.