ഇന്നത്തെ തിരക്കേറിയ ലോകത്തിൽ പലരും ഉറക്കത്തെ ഗൗരവമായി കാണാറില്ല. െഎന്നാൽ ഇത് ഒരു ചെറിയ കാര്യമല്ല. മികച്ച ശാരീരിക മാനസിക ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാൽ പലരും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ദൈനംദിന ശീലങ്ങളെ അവഗണിക്കുന്നു.
ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഗുരുതരമായ ദോഷ ഫലങ്ങൾ ഉണ്ടാക്കും. ഒരു രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടാൽ അതെങ്ങനെ ബാധിക്കുന്നുവെന്ന് ഓരോരുത്തരും അനുഭവിച്ചിട്ടുണ്ടാകും.
ഉറക്കക്കുറവ് മാനസിക സമ്മർദത്തിനും ഡിപ്രഷനും വഴിവെക്കും. നല്ല ഉറക്കമുണ്ടെങ്കിൽ ആശങ്ക കുറയും, ചിന്താക്ഷമതയും പ്രതിരോധ ശേഷിയും ഉയരും. നവജാത ശിശുക്കൾ പ്രതിദിനം 14-17 മണിക്കൂർ ഉറങ്ങേണ്ടതുണ്ട്.
ശിശുക്കളിൽ ഇത് 12-15 മണിക്കൂർ ആകാം, കുട്ടികളിലും കൗമാരക്കാരിലും 8-10 മണിക്കൂർവരെ ഉറക്കം വേണ്ടിവരും . മുതിർന്നയാൾക്ക് ശരാശരി 7-9 മണിക്കൂർ ഉറക്കം വേണം.
ഉറക്കവും മാനസികാരോഗ്യവും
ഉറക്കക്കുറവ് മാനസിക ആരോഗ്യത്തിന് ദോഷമായി ബാധിക്കാം. നിരന്തരമായുള്ള ഉറക്കക്കുറവ് വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും സ്ട്രെസ് ഹോർമോണുകളുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ചില ആളുകളിൽ അത് സൈക്യാട്രിക് എപ്പിസോഡുകൾക്ക് വിധേയമാക്കാം.
ചില മാനസിക ആരോഗ്യ പ്രശ്നങ്ങളിൽ ഉറക്കക്കുറവ് പൊതുവായി കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ്.
വിഷാദരോഗികളിൽ അതിരാവിലെ ഉണരുക, ചിലപ്പോൾ അമിതമായ ഉറക്കം, ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെടാം. അമിത ചിന്തകളും, ഉത്കണ്ഠയും ഉറക്കകുറവുണ്ടാക്കാം.
മൂന്നു മാസമോ അതിൽ കൂടുതലോ, ആഴ്ചയിൽ മൂന്നു രാത്രിയിൽ കൂടുതൽ ഉറക്കക്കുറവ്, ഉറങ്ങി എഴുന്നേൽക്കുമ്പോൾ ക്ഷീണം അല്ലെങ്കിൽ ഉന്മേഷക്കുറവ് തോന്നുക, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ, അമിതമായ പകൽ ഉറക്കം അല്ലെങ്കിൽ ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ ഡോക്ടറുടെ സഹായം തേടണം.
ഉറക്കക്കുറവിന്റെ ലക്ഷണങ്ങൾ
ആരോഗ്യകരമായ ഉറക്കത്തിന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.