പ്രതീകാത്മക ചിത്രം 

‘പല്ലു തേച്ചാൽ ബ്രഷ് അടച്ചുവെക്കരുത്’

പല്ലു തേച്ചാൽ ബ്രഷ് എവിടെ സൂക്ഷിക്കണമെന്നതിനെക്കുറിച്ച് ധാരാളം സോഷ്യൽ മീഡിയ ഉപദേശങ്ങൾ നിങ്ങൾ കേട്ടിരിക്കും. ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കരുതെന്നും പലതരം മാലിന്യം അതിൽ കയറിക്കൂടുമെന്നുമാണ് ഇതിൽ പ്രധാനം. ഇത് കേട്ട് പലരും ബ്രഷ് എവിടെയെങ്കിലും അടച്ചു സൂക്ഷിക്കാറാണ് പതിവ്. എന്നാൽ, ഇങ്ങനെ അടച്ചുസൂക്ഷിക്കുന്നതും പ്രശ്നമാണത്രെ. ഇനിയെന്തു ചെയ്യുമെന്ന് കൺഫ്യൂഷനായോ? ഡോ. മൈൽസ് മാഡിസൺ എന്ന ഡെന്റിസ്റ്റിന്റെ ഈയിടെ വന്ന വിഡിയോയിലാണ് ഇക്കാര്യം വിവരിക്കുന്നത്.

ബ്രഷ് ചെയ്തശേഷം കഴുകി, അങ്ങനെത്തന്നെ അടച്ചുവെക്കാറാണ് പതിവെങ്കിൽ അത് അപകടമാണെന്നാണ് ഡോ. മൈൽസ് പറയുന്നത്. ‘‘നാം ടൂത്ത് ബ്രഷ് സൂക്ഷിക്കുന്ന രീതി ശരിയല്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. പല്ലുതേച്ച ശേഷം ഉരച്ചുകഴുകിയെങ്കിൽ നിർബന്ധമായും അത് ഉണക്കിയിരിക്കണം. അതായത്, വായുസഞ്ചാരമുള്ള ഇടത്തുതന്നെ സൂക്ഷിക്കണം. അടച്ചിട്ടാൽ ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കലാകും’’ -അദ്ദേഹം അഭിപ്രായപ്പെടുന്നു.

Tags:    
News Summary - 'Don't close the brush when brushing your teeth'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.