പ്രതീകാത്മക ചിത്രം

ഒരു കാലിൽ മാത്രമാണോ വീക്കം, കഠിനമായ വേദനയുണ്ടോ? എങ്കിൽ സൂക്ഷിക്കണം; രക്തം കട്ടപിടിക്കാനും സാധ്യത

കാലുകൾ വീർക്കുന്നത് പലരും ഗൗരവമായി എടുക്കാത്ത ഒരു ലക്ഷണമാണ്. അമിതമായി നിൽക്കുന്നത് കൊണ്ടോ യാത്ര ചെയ്തത് കൊണ്ടോ ഉള്ള ഒരു താൽക്കാലിക പ്രശ്നമായി പലപ്പോഴും ഇതിനെ കാണാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് ശരീരത്തിനകത്തെ ഗൗരവകരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. പല്ലെട്ടി ശിവ കാർത്തിക് റെഡ്ഡി പറയുന്നു.

രണ്ട് കാലിലും ഒരേപോലെ വീക്കം ഉണ്ടെങ്കിൽ അത് പലപ്പോഴും ഉപ്പിന്റെ ഉപയോഗം കുറക്കുന്നതിലൂടെയോ കാലുകൾ ഉയർത്തി വെച്ച് വിശ്രമിക്കുന്നതിലൂടെയോ മാറാവുന്നതേയുള്ളൂ. എന്നാൽ ഒരു കാലിൽ മാത്രം പെട്ടെന്ന് വീക്കം വരികയും കൂടെ വേദനയോ ചുവപ്പ് നിറമോ ഉണ്ടെങ്കിൽ അത് അടിയന്തരമായി ഡോക്ടറെ കാണിക്കേണ്ട ലക്ഷണമാണ്.

കൂടുതൽ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് രക്തയോട്ടം മന്ദഗതിയിലാകാൻ ഇത് കാരണമാകും. ചലനമില്ലാതെ ദീർഘനേരം ഇരിക്കുന്നത് നീരിന് കാരണമാകും. ഭക്ഷണത്തിലെ ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ ഫ്ലൂയിഡ് കെട്ടിനിൽക്കാൻ ഇത് ഇടയാക്കും. ഗർഭാവസ്ഥ സമയത്ത് ശരീരത്തിലെ സ്വാഭാവിക മാറ്റങ്ങൾ കാരണം നീര് വരാം. ചില പ്രത്യേക മരുന്നുകളുടെ പാർശ്വഫലമായും നീര് ഉണ്ടാകാം. നീര് കുറയാതെ നിൽക്കുകയോ അല്ലെങ്കിൽ ക്രമേണ കൂടിക്കൊണ്ടിരിക്കുകയോ ആണെങ്കിൽ അത് അവഗണിക്കരുത്.

ഡീപ്പ് വെയ്ൻ ത്രോംബോസിസ് (DVT): കാലിലെ ആഴത്തിലുള്ള ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഇത് ഒരു കാലിൽ മാത്രം നീരും വേദനയും ഉണ്ടാക്കാം.

ഹൃദ്രോഗങ്ങൾ: ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കാലുകളിൽ ദ്രാവകം അടിഞ്ഞുകൂടും.

വൃക്ക, കരൾ രോഗങ്ങൾ: ശരീരത്തിലെ അധിക ദ്രാവകം പുറന്തള്ളാൻ വൃക്കകൾക്കോ കരളോ പരാജയപ്പെടുമ്പോൾ കാലിലും പാദത്തിലും നീര് വരാം.

ക്രോണിക് വീനസ് ഇൻസഫിഷ്യൻസി: ഞരമ്പുകൾക്ക് രക്തം ഹൃദയത്തിലേക്ക് തിരികെ എത്തിക്കാൻ പ്രയാസം നേരിടുന്ന അവസ്ഥ.

ലിംഫെഡിമ: ശരീരത്തിലെ ലിംഫാറ്റിക് സിസ്റ്റത്തിലെ തടസ്സങ്ങൾ കാരണം നീര് വരുന്നത്.

ഒരു കാലിൽ മാത്രം പെട്ടെന്ന് നീര് വരിക, നീരിനോടൊപ്പം കഠിനമായ വേദന, ചുവപ്പ് നിറം, ചൂട് എന്നിവ അനുഭവപ്പെടുക, ശ്വാസതടസ്സം അല്ലെങ്കിൽ നെഞ്ചുവേദന അനുഭവപ്പെടുക (ഇത് രക്തം കട്ടപിടിച്ച് ശ്വാസകോശത്തിലേക്ക് നീങ്ങിയതിന്റെ സൂചനയാകാം), പെട്ടെന്ന് ശരീരഭാരം കൂടുക, പനി, അമിതമായ തളർച്ച, മൂത്രത്തിന്റെ അളവ് കുറയുക, വയറിൽ അസ്വസ്ഥത എന്നിവ ഉണ്ടാകുക എന്നിവ വന്നാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. 

Tags:    
News Summary - one leg being significantly more swollen than the other is a medical emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.