ഹിജാമ (കപ്പിംഗ് തെറാപ്പി); മാർഗ്ഗനിർദ്ദേശങ്ങളും രീതികളും

പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് ഇസ്ലാമിക് മെഡിസിനിലും ആയുർവേദത്തിലും പ്രയോഗിക്കുന്ന പരമ്പരാഗത ചികിത്സയാണ് ഹിജാമ (വെറ്റ് കപ്പിംഗ്). രക്തം ശുദ്ധീകരിക്കുക, വേദന കുറയ്ക്കുക, ശരീരത്തിലെ ദോഷകരമായ ഘടകങ്ങളെ നീക്കം ചെയ്യുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ഹിജാമാ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ. ഹിജാമ ചെയ്യുന്നതിലൂടെ ചർമ്മോപരിതലത്തിൽനിന്ന് കെട്ടിക്കിടക്കുന്നതും മലിനവുമായ രക്തത്തെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ശരീരത്തിൻ്റെ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ചർമ്മത്തിൽ സക്ഷൻ സൃഷ്ടിച്ച് ചെറിയ മുറിവുകൾ ഉണ്ടാക്കി രക്തം പുറത്തെടുക്കുന്ന പ്രക്രിയയാണിത്.

ഹിജാമ ചെയ്യാൻ അനുയോജ്യരായവർ

* ദീർഘകാല വേദന, മൈഗ്രെയ്ൻ, ക്ഷീണം എന്നിവ കൊണ്ട് അല‌ട്ടുന്നവർക്കും അല്ലെങ്കിൽ ശരീരശുദ്ധി വേണമെന്ന് തോന്നുമ്പോഴും ഹിജമാ മികച്ച തിരഞ്ഞെടുപ്പാകും.

* ജീവിതശൈലി സംബന്ധമായ രോഗങ്ങൾ (ഹൈപ്പർടെൻഷൻ, നിയന്ത്രണത്തിലുള്ള പ്രമേഹം, മസിൽ/അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ) ഉള്ളവർക്ക് വിദഗ്ധന്റെ മേൽനോട്ടത്തിൽ ചെയ്യാവുന്നതാണ്.

* സ്ട്രെസ്, ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, കാരണം ഹിജാമ ശരീര-മനോശാന്തി നൽകാൻ സഹായിക്കും.

* കായികതാരങ്ങൾക്ക് പുനരുജ്ജീവനത്തിനും മസിൽ ഫ്രീയാക്കാനും ഹിജാമ ഉത്തമ പരിഹാരമാണ്

ഹിജാമ ചെയ്യാൻ പാടില്ലാത്തവർ

* 10 വയസ്സിന് താഴെയുള്ള കുട്ടികൾ

* വൃദ്ധരും ദുർബലരും, കുറഞ്ഞ പ്രതിരോധശേഷിയുള്ളവർ.

* ഗർഭിണികൾ, പ്രത്യേകിച്ച് ആദ്യവും അവസാനവും മാസങ്ങളിൽ.

* രക്തസ്രാവ രോഗങ്ങൾ (ഹീമോഫീലിയ, ത്രോംബോസൈറ്റോപീനിയ) ഉള്ളവർ, അല്ലെങ്കിൽ ബ്ലഡ്-തിന്നിംഗ് മരുന്നുകൾ കഴിക്കുന്നവർ.

* ഗുരുതരമായ രക്തക്ഷയം (അനീമിയ) അല്ലെങ്കിൽ വളരെ കുറഞ്ഞ ബ്ലഡ് പ്രഷർ ഉള്ളവർ.

* കപ്പിംഗ് ചെയ്യേണ്ട സ്ഥലത്ത്ച ർമ്മരോഗങ്ങൾ/അണുബാധകൾ ഉള്ളവർ.

ഹിജാമ ചെയ്യുന്നതിന് മുമ്പ്

* പരിശീലനം നേടിയ വിദഗ്ധനെ സമീപിക്കുക.

* കുറഞ്ഞത് 2–3 മണിക്കൂർ മുമ്പ്ഭാ രം കൂടിയ ഭക്ഷണം ഒഴിവാക്കുക

* അമിതമാവാതെ ആവശ്യത്തിന് വെള്ളം കുടിക്കുക

* മനസ്സിനെ ശാന്തമാക്കുക, കാരണം ഹിജാമ ശാരീരികവും ആത്മീയവുമായ ചികിത്സയായി കണക്കാക്കപ്പെടുന്നു.

* മെഡിക്കൽ പരിശോധന നടത്തുക

ഹിജാമയ്ക്കിടെ

* പരിശീലനം നേടിയ വിദഗ്ധൻ സ്റ്റെറൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഹിജാമ നടത്തണം.

* ഗ്ലൗസ്, സ്റ്റെറിലൈസ്ഡ് കപ്പുകൾ എന്നിവയിൽ ശുചിത്വം പാലിക്കുക

* രോഗി ആശ്വാസകരമായ നിലയിൽ ഇരിക്കണം.

* തലചുറ്റൽ, അസ്വസ്ഥത ഉണ്ടോ എന്ന് നിരീക്ഷിക്കുക.

* സെഷന്റെ ദൈർഘ്യം, കപ്പുകളുടെ എണ്ണം രോഗിയുടെ അവസ്ഥ അനുസരിച്ച് നിയന്ത്രിക്കുക.

ഹിജാമയ്ക്ക് ശേഷം

* കൂടുതൽ സമയം വിശ്രമിക്കുക; കുറച്ച് സമയത്തേക്ക് കഠിനമായ ജോലികൾ ചെയ്യുന്ന ഒഴിവാക്കുക.

* ലഘുവായ, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക

* കപ്പിംഗ് ചെയ്ത സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുക, ചൊറിയുന്നത് ഒഴിവാക്കുക.

* പ്രകൃതിദത്ത എണ്ണകൾ (ഓലീവ് ഓയിൽ, കറുത്ത ജീരക എണ്ണ) ഉപയോഗിക്കാം.

* തണുത്ത അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുക, നീന്തൽ 24 മണിക്കൂർ ഒഴിവാക്കുക.

* അസാധാരണ ലക്ഷണങ്ങൾ (അധിക രക്തസ്രാവം, അണുബാധ, തലചുറ്റൽ) ഉണ്ടെങ്കിൽ വിദഗ്ധനെ സമീപിക്കുക.

ഹിജാമ, സുരക്ഷിതവും പ്രൊഫഷണലായും ചെയ്താൽ, ആരോഗ്യത്തിന് ഗുണകരമായ ചികിത്സയാണ്. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമല്ല; വ്യക്തിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തണം. ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ, രോഗികൾക്ക് ഹിജാമയുടെ ചികിത്സാ ഗുണങ്ങൾ പരമാവധി ലഭിക്കുകയും അപകടസാധ്യത കുറയുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 36830777

ഡോ. അതുല്യ ഉണ്ണികൃഷ്ണൻ

ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീഷണർ

Tags:    
News Summary - Cupping therapy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.