കൽപറ്റ: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിൽ ജീവിതശൈലീ രോഗ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയതായി ഡി.പി.എം ഡോ. സമീഹ സൈതലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു .സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല സമ്പൂർണ സ്ക്രീനിങ് പൂർത്തീകരിക്കുന്നത്.
ജില്ലയില്‍ 30 വയസിന് മുകളിലുള്ള 4,38,581 ആകെ ജനസംഖ്യയില്‍ 4,30,318 പേരുടയും സ്‌ക്രീനിങ് നടത്തി. ജില്ലക്ക് പുറത്തുള്ളവരും താൽപര്യമില്ലാത്തവരും ഒഴികെ എല്ലാവരുടേയും വീടുകളിലെത്തി സ്‌ക്രീനിങ് നടത്തി. ഈ നേട്ടം കൈവരിക്കാനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ആശാ പ്രവർത്തകരെയും പഞ്ചായത്തുകളെയും ഡി.എം.ഒ അഭിനന്ദിച്ചു. വയനാട് ജില്ലയില്‍ 20.85 ശതമാനം പേര്‍ (89,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്.
11.80 ശതമാനം പേര്‍ക്ക് (50,805) രക്താതിമര്‍ദവും, 6.59 ശതമാനം പേര്‍ക്ക് (28,366) പ്രമേഹം 3.16 ശതമാനം പേര്‍ക്ക് (13,620) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ സംശയിക്കുന്നുണ്ട്.ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികളും നടന്നു വരുന്നു.
ഇ -ഹെല്‍ത്ത് രൂപകൽപന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്.ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഇതിന്റെ ഭാഗമായാണ് സ്‌ക്രീനിങ് നടത്തിയത് . കൂടാതെ എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാന്‍സര്‍ ഗ്രിഡിന്റെ മാപിങ്ങും ജില്ലയിൽ നടന്നു വരുകയാണ്.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനൻ, ജില്ല ആർദ്രം നോഡൽ ഓഫിസർ ഡോ. പി.എസ്. സുഷമ, ജില്ല മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, എൻ.എച്ച്.എം ജൂനിയർ കൺസൽട്ടന്റ് കെ.സി. നിജിൽ, ജില്ല ആശാ കോഓഡിനേറ്റർ സജേഷ് ഏലിയാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ബ്രാക്കറ്റിൽ ആളുകളുടെ എണ്ണം
രക്താതിമര്‍ദം: 11.80 ശതമാനം പേര്‍ക്ക് (50,805)
പ്രമേഹം: 6.59 ശതമാനം പേര്‍ക്ക് (28,366)
രക്താതിമര്ദവപം പ്രമേഹവും: 3.16 ശതമാനം (13,620)
അർബുദം സംശയിക്കുന്നത്: 6.18 ശതമാനം പേര്‍ക്ക് (26,604)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.