ശരീര ഭാരം നിയന്ത്രിക്കുന്നതുമുതൽ കരളിന്റെ ആരോഗ്യംവരെ; വെളുത്തുള്ളി തിന്നാലുള്ള ഗുണങ്ങൾ ഇങ്ങിനെ

അടുക്കളയി​ലെ ഏറ്റവും ഗുണമുള്ള ഭക്ഷണസാധനമേതാണെന്ന് ചോദിച്ചാൽ വെളുത്തുള്ളി എന്ന് പറയുന്നത് അധികപ്രസംഗമാകില്ല. അത്രമാത്രം ഗുണങ്ങൾ വെളുത്തുള്ളിക്ക് ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ശരീര ഭാരം നിയന്ത്രിക്കുന്നതുമുതൽ കരളിന്റെ ആരോഗ്യംവരെ വെളുത്തുള്ളിക്ക് സ്വാധീനം ചെലുത്താൻ കഴിയും.

രക്തസമ്മർദ്ദം കുറയ്ക്കും

വെളുത്തുള്ളിയിൽ കാണപ്പെടുന്ന 'അല്ലിസിൻ' എന്ന പദാർത്ഥമാണ് അതിന്റെ ഗുണഫലങ്ങൾക്ക് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദം എന്നറിയപ്പെടുന്ന രക്താതിമർദ്ദം വിവിധ രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം കൂടുന്നത് ഇന്ന് പലരും നേരിടുന്ന വെല്ലുവിളിയാണ്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. ദൈനംദിന പാചകത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാൽ ഇതിനൊരു പരിഹാരമാകും. ശരീരത്തിനാവശ്യമല്ലാത്ത കലോറി എരിച്ചുകളയാന്‍ വെളുത്തുള്ളി സഹായകരമാണ്. വിശപ്പ് കുറക്കാനുള്ള കഴിവാണ് ഇതിന്റെ മറ്റൊരു സവിശേഷത. വിശപ്പ് കുറക്കുന്നത് ഭക്ഷണം കഴിക്കുന്ന അഴവിനെ നിയന്ത്രിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായകരമാണ്.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ സി, കെ, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് വെളുത്തുള്ളി.

ദഹന പ്രശ്നങ്ങൾ അകറ്റും

വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യും. ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ സംരക്ഷിക്കുന്നതിനൊപ്പം ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നതിനും ഇവ ഫലപ്രദമാണ്. വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിലെ സംയുക്തങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

കരളിന്റെ ആരോഗ്യം നിലനിർത്തും

വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഒരേപോലെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും.ഒപ്പം ചര്‍മ്മത്തിലെ പാടുകള്‍ മായ്ക്കുകയും ചെയ്യും

മറ്റ് ഗുണങ്ങൾ

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്. ചതച്ച രണ്ട് അല്ലി വെളുത്തുള്ളി രാവിലെ ആദ്യം കഴിക്കുന്നത് മികച്ച ഫലം തരും. വെളുത്തുള്ളി സപ്ലിമെന്റുകൾ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവും ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കും.

വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളെക്കുറിച്ച് സമീപകാല ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി മുഖം വൃത്തിയായി സംരക്ഷിക്കാനും സഹായകമാണ്.

Tags:    
News Summary - Can You Eat Raw Garlic? health Benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.