കോവിഡ്​ മൂന്നാം തരംഗ വ്യാപനത്തിനിടെ അത്യപൂർവ രോഗമായ മങ്കിപോക്​സും; ഭീതിമുനയിൽ യു.എസ്​

വാഷിങ്​ടൺ: സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ​അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങൾക്ക്​ ഇരുട്ടടിയായി കോവിഡ്​ മൂന്നാം തരംഗ വ്യാപനത്തിനിടെ മങ്കിപോക്​സും. ടെക്​സസിലാണ്​ രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്​. മനുഷ്യരിൽ അത്യപൂർവമായി കാണുന്ന രോഗം ആഫ്രിക്കയിൽനിന്നെത്തിയ ആളിൽ കണ്ടെത്തിയതായി അധികൃതർ സ്​ഥിരീകരിച്ചു. രോഗി ഡാളസിലെ ആശുപത്രിയിൽ ചികിത്സയിലാണ്​.

രാജ്യത്ത്​ ആശങ്കപ്പെടേണ്ട സ്​ഥിതിയില്ലെന്ന്​ കൗണ്ടി ജഡ്​ജി ​േക്ല ജെൻകിസ്​ പറഞ്ഞു.

നൈജീരിയക്കു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ 1970 മുതൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടുവരുന്ന രോഗമാണ്​ മങ്കി പോക്​സ്​. അതിവേഗ വ്യാപന സാധ്യതയുള്ളതിനാൽ രോഗിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരുടെ പേരു വിവരങ്ങൾ തപ്പുകയാണ്​ അധികൃതർ.

വസൂരിയുടെ അതേ വിഭാഗത്തിൽ പെടുന്ന മങ്കിപോക്​സ്​ പകർച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാൻ ശേഷിയുള്ളതാണ്​. ശരീരം മുഴുക്കെ തടിപ്പുകളായാണ്​ പുറത്തുകാണുക. കോവിഡ്​ പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ്​ രോഗം പരത്തുക. വിമാന യാത്രക്കിടെ മാസ്​ക്​ അണിയൽ നിർബന്ധമായതിനാൽ പകർച്ച സാധ്യത കുറവാണെന്ന്​ അധികൃതർ പ്രതീക്ഷിക്കുന്നു. 

Tags:    
News Summary - US: Amid Covid re-surge, first case of ‘monkeypox’ detected in Texas resident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.