എന്നും ഫിറ്റ്നസോടെയിരിക്കാൻ തന്നെ സഹായിക്കുന്നത് ഭക്ഷണക്രമം ആണെന്നും പ്രധാന ഭക്ഷണം ദിവസത്തിൽ ഒരു നേരം മാത്രമാണെന്നും വെളിപ്പെടുത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മധുരം പൂർണമായും ഒഴിവാക്കാറാണെന്നും 34 കാരനായ ക്രിക്കറ്റർ അടിവരയിടുന്നു.
‘‘2015 മുതൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കി, അത്താഴം മാത്രം കഴിക്കുന്ന ശീലമാണ് എനിക്ക്. വളരെ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ ശീലിച്ചു കഴിഞ്ഞാൽ എളുപ്പമാകും.’’ -ഷമി പറയുന്നു.
പരിക്കേറ്റതിനെ തുടർന്ന് 14 മാസം വിശ്രമത്തിലായിരുന്ന തനിക്ക് ഭാരം കുറച്ച് തിരിച്ചുവരാൻ സഹായിച്ചത് ഈ ഡയറ്റാണെന്നും അദ്ദേഹം പറയുന്നു. ‘‘കഴിക്കരുതാത്തതെന്ന് നമുക്കെല്ലാം അറിയാവുന്ന ഭക്ഷണങ്ങൾ, മധുരമടക്കം ഒന്നും തന്നെ കഴിക്കാറില്ല. എന്നാൽ, അപൂർവം ചിലപ്പോൾ ബിരിയാണി കഴിക്കും’’ ഷമി വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.