ഇത് നടക്കുന്ന കാര്യമാണ്

പട്ടാളച്ചിട്ടപോലെ ഉറപ്പുള്ള നടത്തക്കാരുടെ ഒരു കൂട്ടായ്മയുണ്ട് ഇവിടെ. ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിർത്താൻ കർശന നിയമാവലികളോടെ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ 'കാളികാവ് മോണിങ് വാക്കേഴ്‌സ് അസോസിയേഷന്‍'. നാടിന്റെ ആരോഗ്യരക്ഷണ, ബോധവത്കരണ രംഗത്ത് പുതിയ ദിശാബോാധം സൃഷ്ടിക്കാന്‍ പ്രവാസികളും നാട്ടുകാരും കൈകോര്‍ത്ത് രൂപം നല്‍കിയതാണ് ഈ കൂട്ടായ്മ. മാറിയ ജീവിത സാഹചര്യങ്ങള്‍ രോഗാതുരമാക്കിയ നാടിനെ 'നടത്തം ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി, വ്യായാമം മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന സന്ദേശം ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഇറങ്ങിത്തിരിച്ച ഒരുകൂട്ടർ.

ജീവിതശൈലീ രോഗങ്ങള്‍ കേരളീയരെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി കടം വാങ്ങി വലഞ്ഞും രോഗത്തെ പ്രതിരോധിക്കേണ്ടി വരുന്നു. ആശുപത്രികള്‍ മുളച്ചുപൊങ്ങി. നടക്കാന്‍പോലും മലയാളി മറന്നു. ഗുരുതര സ്ഥിതി വിശേഷം തരണം ചെയ്യാന്‍ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യവുമായാണ് മോണിങ് വാക്കേഴ്‌സ് അസോസിയേഷന്റെ പിറവി. പ്രായഭേദമില്ലാത്ത കൂട്ടായ്മകൂടിയാണിത്.

നടക്കണമെങ്കിൽ പഞ്ച് ചെയ്യണം

പുലര്‍ച്ചെ നാടുണരുംമുമ്പേ ഗ്രൗണ്ടില്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ എത്തും. ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. യൂനിഫോമില്‍ ഗ്രൗണ്ടിലെത്തുന്ന അംഗങ്ങള്‍ ഇലക്ട്രോണിക് പഞ്ചിങ് മെഷീനില്‍ ഹാജര്‍ േരഖപ്പെടുത്തുന്നത് മുതല്‍ വ്യായാമ പ്രവര്‍ത്തന ആരംഭിക്കുകയായി. ഓരോ അംഗവും നിശ്ചിതറൗണ്ട് നടന്നതിന് ശേഷം അവരവര്‍ക്ക് ഇഷ്ട കളികളിലേക്കും വ്യായാമ മുറകളിലേക്കും തിരിയും. എട്ടുമണിയോടുകൂടി വ്യായാമം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഇവർ പുതിയ മനസ്സും ശരീരവും നേടിയെടുത്തിരിക്കും. വ്യായാമത്തോടൊപ്പം തന്നെ മാനസിക ഉല്ലാസത്തിനും പ്രാധാന്യം നല്‍കുന്ന വിവിധ പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്.

ആഴ്ചയില്‍ ഒരുദിവസം റൗണ്ട് അപ് മീറ്റിങ്ങുകളും വിനോദ യാത്രകളും വാര്‍ഷിക കായിക മത്സരങ്ങളും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. ഫുട്‌ബാള്‍, വോളിബാള്‍ തുടങ്ങിയ മത്സരങ്ങളും പതിവാണ്. അംഗങ്ങളില്‍ അച്ചടക്കബോധവും സമയ ക്ലിപ്തയും കൃത്യനിഷ്ഠയും ഉണ്ടാക്കാന്‍ വിചാരണ കോടതിയും പിഴകളും ഈ കൂട്ടായ്മയിലുണ്ട്. ഇരുന്നൂറോളം അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാന്‍ സമീപ വാസികളും നാട്ടുകാരും ഗ്രൗണ്ടില്‍ എത്തുന്നത് നിത്യ കാഴ്ചയാണ്.

മാൻ ഓഫ് ദി മാച്ച് അവാർഡ്

ഗ്രൗണ്ടിലേക്ക് എന്നുെമത്താൻ അംഗങ്ങള്‍ക്ക് പ്രചോദനമാവാൻ 'മാന്‍ ഓഫ് ദി മാച്ച്' അവാര്‍ഡും ഒരു വര്‍ഷത്തില്‍ ഏറ്റവും നല്ല പെർഫോമർക്ക് മെഗാ സമ്മാനങ്ങളും നൽകും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് പുതിയ തലമുറയെ ഓർമിപ്പിക്കാനും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാനും ഈ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദനം നൽകുന്നവയാണ്. ഷറഫുദ്ദീന്‍ ചോലാസ്, വി.ടി. മുഹമ്മദ് റാഫി, എറമ്പത്ത് കരീം, സിറിൾ ജോസഫ്, പി. അബ്ദുൽ ജബ്ബാർ തുടങ്ങിയവരാണ് കാളികാവ് മോണിങ് വാക്കേഴ്‌സിന് നേതൃത്വം നല്‍കുന്നത്.

Tags:    
News Summary - Digital health club malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.