വിലക്കു വാങ്ങാം നിർമിത ഹൃദയവും; ആദ്യ വിൽപന നടത്തി ഫ്രഞ്ച്​ കമ്പനി, വില 1.3 കോടി

പാരിസ്​: മനുഷ്യ ജീവിതവും വ്യവഹാരങ്ങളും കൂടുതൽ ലളിതമാക്കി നിർമിത ബുദ്ധി അഥവാ ആർടിഫിഷ്യൽ ഇന്‍റലിജൻസ്​ നമ്മോടോപ്പം കൂട്ടുകൂടിയിട്ട്​ ഏറെയായി. സങ്കീർണത ആവശ്യപ്പെടുന്ന ബൗദ്ധിക ഇടപെടലുകൾക്ക്​ നിർമിത ബുദ്ധിയുടെ സഹായം കൂടാതെ കഴിയില്ല. എന്നാൽ, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയവും കൃത്രിമമായി നിർമിച്ച്​ ശരീരത്തിൽ ഘടിപ്പിച്ചാൽ പ്രവർത്തനം സുഗമമാകുമോ? ഹൃദ്രോഗം ലോകത്തുടനീളം മനുഷ്യന്​ വെല്ലുവിളി ഉയർത്തുന്ന കാലത്ത്​ അതും സാധ്യമെന്ന്​ തെളിയിക്കുകയാണ്​ ഫ്രഞ്ച്​ കമ്പനി.

കൃത്രിമ അവയവ നിർമാണ രംഗത്തെ സാന്നിധ്യമായ ഫ്രഞ്ച്​ കമ്പനി 'കാർമറ്റ്​' ആണ്​ ആദ്യമായി വ്യാവസായികാടിസ്​ഥാനത്തിൽ നിർമിച്ച കൃത്രിമ ഹൃദയം വിൽപന നടത്തിയത്​. രോഗിയുടെ ഹൃദയത്തിൽ ഇത്​ ഘടിപ്പിക്കുകയും ചെയ്​തു. 2008ൽ കമ്പനി സ്​ഥാപിച്ച ശേഷം ആദ്യമായാണ്​ നിർമിത ഹൃദയം രോഗിയിൽ ഘടിപ്പിക്കുന്നതെന്നും ഇറ്റാലിയൻ നഗരമായ നേപിൾസിലെ അസിയൻഡ ഓസ്​പെഡലിയറ ആശുപത്രിയിൽ ഡോ. സിറോ മായ​​േ​ല്ലായുടെ കാർമികത്വത്തിൽ വെച്ചുപിടിപ്പിക്കൽ പൂർത്തിയായതായും കമ്പനി അറിയിച്ചു.

നിർമിത ഹൃദയ നിർമാണത്തിന്​ കമ്പനി 2020ൽ യൂറോപ്യൻ യൂ​നിയൻ ലൈസൻസ്​ നേടിയിരുന്നു. രോഗിക്ക്​ അഞ്ചു വർഷം വരെ അധിക ആയുസ്സ്​ നൽകാൻ ശേഷിയുള്ളതാണ്​ കൃത്രിമ ഹൃദയമെന്നാണ്​ കമ്പനിയുടെ അവകാശവാദം. ഏകദേശം 1.3 കോടിയിലേറെ രൂപയാണ്​ കൃത്രിമ ഹൃദയത്തിന്​ ചെലവെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

2019ൽ 11 രോഗികളിൽ കമ്പനി നടത്തിയ പരീക്ഷണങ്ങളിൽ ആറു മാസം വരെ രോഗികൾക്ക്​ അധിക ആയുസ്സ്​ ലഭിച്ചെന്നാണ്​ കണ്ടെത്തൽ. സാധാരണ മനുഷ്യ​ ഹൃദയത്തെക്കാൾ ഭാരം കൂടുതലാണ്​ നിർമിത ഹൃദയത്തിന്​. ഒരു ക​ിലോയോളം വരും. ഇതിന്‍റെ മൂന്നിലൊന്നേ മനുഷ്യ ഹൃദയത്തിന്​ വരൂ. ഇറ്റലിയിലാണ്​ വിൽപന നടത്തിയതെങ്കിലും ജർമനി ഉൾപെടെ മറ്റു രാജ്യങ്ങളിലും ഭാവിയിൽ വിൽപന തകൃതിയാക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 

Tags:    
News Summary - CARMAT announces the first commercial implant of its Aeson® artificial heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.