റമദാനിൽ 50 ശതമാനം ഡിസ്കൗണ്ടുമായി സായ് ഓൺലൈൻ

മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലുടനീളം റമദാനിൽ സ്​പെഷ്യൽ ഓഫറുമായി സായ് (zay) ഓൺലൈൻ. ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളിൽ 50 ശതമാനം വിലക്കിഴിവാണ് സായ് പ്രഖ്യാപിച്ചിരിക്കുന്നത്. സായ് ഓൺലൈൻ വെബ്സൈറ്റിലെ പ്രത്യേക പ്രമോഷനൽ പേജിലൂടെയാണ് (ZayOnline.com/pages/ramadanflat50) ഓഫർ ലഭ്യമാവുക. ഉൽപന്നങ്ങൾ ഓർഡർ ചെയ്യുമ്പോൾ ചെക്കൗട്ട് സമയത്ത് FLAT50 എന്ന കോഡ് നൽകിയാൽ നിരക്കിൽ 50 ശതമാനം കിഴിവ് ലഭിക്കും.

ഓഫർ കാമ്പയിനിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഗൃ​ഹോപയോഗ സാധനങ്ങൾക്കും മറ്റു ഇനങ്ങൾക്കുമാണ് ഓഫർ ലഭ്യമാക്കിയിട്ടുള്ളത്. മാർച്ച് 31 വരെ ഓഫർ ലഭ്യമാണെന്നും ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും സായ് അറിയിച്ചു. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സായ് ഓൺലൈൻ, ഗൾഫ് രാജ്യങ്ങളിലുടനീളം ഡെലിവറി സർവിസ് നൽകുന്നുണ്ട്. 

Tags:    
News Summary - Zay Online announces a 50% discount across the GCC for Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.